ന്യൂഡൽഹി: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 

To advertise here,

1952 ഒക്ടോബർ ആറിന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി ജനനം. കേരള സർവകലാശാലയിൽ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്..1978 ൽ ഐഎഎസ് നേടി അസിസ്റ്റന്റ് കലക്ടറായി. മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസലറായും ചിഫ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2012 ൽ വിരമിച്ച് ശേഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു.

ജീവചരിത്രം, ബാലസാഹിത്യം വിഭാഗത്തിൽ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരവധി വിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 2022ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു