ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മനസ്സുകീഴടക്കിയ കലാകാരനാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജനുവരി 14 ലക്കം ആഴ്ചപ്പതിപ്പിലാണ് 'ഇന്ദ്രധനുസ്സ്' എന്ന പേരില്‍ ആത്മകഥ വായനക്കാര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. 

To advertise here,

ഈ പുതുവര്‍ഷത്തില്‍ ഒരു വലിയ സന്തോഷം എല്ലാവരുമായും പങ്കുവെക്കാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ് ഇതേക്കുറിച്ച് ഇന്ദ്രൻസ് ഫെയ്സ്ബുക്ക് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 

 ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം; 

പ്രിയപ്പെട്ടവരെ,
എല്ലാവര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു.
ഈ പുതുവര്‍ഷത്തില്‍ ഒരു വലിയ സന്തോഷം എല്ലാവരുമായും പങ്കുവെക്കാനാഗ്രഹിക്കുന്നു... മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനെന്റെ കൊച്ചു ജീവിതം പറഞ്ഞു തുടങ്ങുന്നു. അത്ര സംഭവബഹുലമൊന്നുമല്ലെങ്കിലും നടന്നു തീര്‍ത്ത വഴികളും കണ്ടുമുട്ടിയ മനുഷ്യരും സ്ഥലങ്ങളും ഓര്‍മ്മകളുമെല്ലാം എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.... ആര്‍ടിസ്റ്റ് മദനന്റെ മനോഹരമായ ചിത്രങ്ങള്‍ എഴുത്തിന് കൂടുതല്‍ തെളിച്ചം നല്‍കുന്നു... പറ്റുമെങ്കില്‍ ഓരോ ലക്കവും വായിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ... 
നിങ്ങളാണ് എന്നും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളവര്‍...
എല്ലാവര്‍ക്കും സ്‌നേഹം

2022-ലെ ഓണപ്പതിപ്പില്‍ ഇന്ദ്രന്‍സിന്റെ ആത്മകഥയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പൂര്‍ണമാകാനൊരുങ്ങുന്ന ഒരു ബൃഹദ്‌രചനയുടെ ആരംഭമായിരുന്നു അത്. ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങളില്‍ ചിലത് 'ഇന്ദ്രധനുസ്സി'ല്‍ ആവര്‍ത്തിക്കുന്നുണ്ട്. വായനയുടെ സമഗ്രതയ്ക്കായി അവ അതേപടി നിലനിര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് മദനന്റെ ചിത്രീകണത്തോടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ആത്മകഥ വായനക്കാരിലേക്കെത്തിയിരിക്കുന്നത്.