
കൊച്ചി: തടസ്സങ്ങളെല്ലാം നീങ്ങിയതോടെ കൊച്ചിയിലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരക നിര്‍മാണത്തിനു വഴി തുറന്നു. ഗോശ്രീ പാലത്തിനടുത്ത് കൊച്ചി കോര്‍പറേഷന്‍ സ്മാരക നിര്‍മാണത്തിനു കണ്ടെത്തിയ സ്ഥലത്തേക്കുള്ള വഴിപ്രശ്‌നത്തിന് പരിഹാരമായതോടെയാണ് കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നത്.
മേയര്‍ എം. അനില്‍കുമാര്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് വഴിക്കാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ ജി.സി.ഡി.എ. തീരുമാനിച്ചത്. ജി.സി.ഡി.എ. ചെയര്‍മാന്‍ വി. സലിമുമായി ചര്‍ച്ച ചെയ്ത് ഇതിനുള്ള തീരുമാനത്തിലെത്തിയതായി മേയര്‍ പറഞ്ഞു.
ജി.സി.ഡി.എ. സ്ഥലം വിട്ടുനല്‍കാതെ കോര്‍പറേഷന്റെ 25 സെന്റിലേക്ക് പ്രവേശനം അസാധ്യമായിരുന്നു. അതിന്റെ പേരില്‍ത്തന്നെ സ്മാരക നിര്‍മാണം യാഥാര്‍ഥ്യമാകാതെ നീണ്ടുപോയി. പുതിയ ഇടതുമുന്നണി കൗണ്‍സില്‍ അധികാരമേറ്റ ശേഷം മേയര്‍ എം. അനില്‍കുമാര്‍ വേഗത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
ബുധനാഴ്ച മേയറും ജി.സി.ഡി.എ. ചെയര്‍മാനും സൈറ്റില്‍ എത്തി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ വഴിക്കാവശ്യമായ സ്ഥലം അളന്ന് സ്‌കെച്ച് തയ്യാറാക്കി. ജി.സി.ഡി.എ. വിട്ടുനല്‍കുന്നതിനു പകരം സ്ഥലം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു. സ്മാരകത്തിനോടു ചേര്‍ന്ന് ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്ഥലമാണുള്ളത്. അവിടെ ജി. സ്മാരകത്തിനും മംഗളവനത്തിനും ഇണങ്ങുന്ന നിര്‍മാണം ആലോചിക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചു.
ഒരാഴ്ചയ്ക്കകം കുമാര്‍ ഗ്രൂപ്പ് സ്മാരകത്തിന്റെ സ്‌കെച്ച് സമര്‍പ്പിക്കും. അത് പരിശോധിച്ച് അന്തിമ രൂപം നല്‍കിയാലുടന്‍ നിര്‍മാണം തുടങ്ങാനാണ് പരിപാടി. ആദ്യഘട്ടമായി 10 ലക്ഷം രൂപ നഗരസഭ നീക്കി െവച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
Content Highlights: G Sankara Kurup memorial set to become reality
Published: 18 Feb 2021, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented