ന്യൂഡൽഹി: ഇ.വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിനർഹമായത്. 

To advertise here,

ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങൾ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റെ സഞ്ചാരപഥങ്ങൾ ഈ പുസ്തകം  രേഖപ്പെടുത്തുന്നു. ഒപ്പം, ലാവണ്യവത്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട നോവലിന്റെ രാഷ്ടീയ-സാംസ്‌കാരിക മാനങ്ങളുടെ വീണ്ടെടുപ്പുകൂടിയാണ് മലയാള നോവലിന്റെ ദേശകാലങ്ങൾ.