കണ്ണൂര്‍: ജര്‍മന്‍ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെര്‍മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ഥ' എന്ന നോവലിനെ ആസ്പദമാക്കി എബി എന്‍. ജോസഫ് തയ്യാറാക്കിയ 26 ചിത്രങ്ങള്‍ ജര്‍മനിയിലേക്ക്. പരമ്പരാഗതമായി ഹെസ്സെമാരുടെ കുടുംബവീടുകളുള്ള കാള്‍ഫ് നഗരത്തിലെ ഹെര്‍മന്‍ ഹെസ്സെ മ്യൂസിയത്തിലാണ് എബിയുടെ ചിത്രങ്ങള്‍ ഇടംപിടിക്കുക. 

To advertise here,

അക്രിലിക്, ഓയില്‍ മാധ്യമങ്ങളില്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രങ്ങളാണ് മ്യൂസിയത്തിലെത്തുക. സെപ്റ്റംബറില്‍ എബിയുടെ ചിത്രങ്ങള്‍ ജര്‍മനി ഏറ്റുവാങ്ങും.

കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനായ എബി എന്‍. ജോസഫ്, കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രസിഡന്റ്, ആര്‍ട് ക്യാന്‍ കെയര്‍ ചെയര്‍മാന്‍, കര്‍ണാടക ചിത്രകലാ പരിഷത്ത് നിര്‍വാഹകസമിതി അംഗം, കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.

പത്രസമ്മേളനത്തില്‍ ബേണ്ട് ഫോഗെല്‍ (ജര്‍മനി), എബി എന്‍. ജോസഫ്, സുഹാസ് വേലാണ്ടി, കെ.പി. പ്രമോദ്, മഹേഷ് മാറോളി തുടങ്ങിയവര്‍ പങ്കെടുത്തു.