വിയന്ന: 'സ്ഥൂലം സൂക്ഷ്മം കാരണം' എന്ന പേര് നല്‍കിയിരിക്കുന്ന ഫാ.ഷൈജു മാത്യുവിന്റെ എകാംഗ ചിത്രപ്രദര്‍ശനം സമാപിച്ചു. ഓസ്ട്രിയന്‍ സമൂഹത്തില്‍ നിന്നുള്ള നിരവധി പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.
ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ.ഷൈജു മാത്യു മേപ്പുറത്ത് ഒ.ഐ.സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ.ഫ്രാന്‍സ് ഷാര്‍ല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡോ.ഗ്രേഗോര്‍ ജാന്‍സണ്‍, ചിത്രകാരന്‍ ജോണ്‍സന്‍ പള്ളിക്കുന്നേല്‍, റമ്പാന്‍ ജോഷി വെട്ടികാട്ടില്‍, സി.ഡോറിസ് എസ്.ആര്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മനാടിനെയും പ്രവാസത്തെയും കോര്‍ത്തിണക്കുന്ന വൈവിധ്യമാര്‍ന്ന സാങ്കേതങ്ങളുടെ കൗതുകമുണര്‍ത്തുന്ന സമ്മിശ്രണം ഫാ.ഷൈജുവിന്റെ ചിത്രങ്ങളില്‍ ദര്‍ശിക്കാനാകുമെന്ന് ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ല്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ സി.നോയേല്‍ മംഗലത്ത് എസ്.ആര്‍.എ ഭാരതനാട്യം അവതരിപ്പിച്ചു.
വിയന്നയില്‍ ആദ്യമായിട്ടാണ് ഒരു മലയാളി വൈദികന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആക്രിലിക്, അക്വറല്‍ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. അതേസമയം പരമ്പരാഗതരീതിയില്‍ വരച്ച ബൈസന്റൈന്‍ ഐക്കണും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ലബനനിലെ കവിയായ ഖലില്‍ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച 'മഹാ സമുദ്രം-എവിടെ ഞാന്‍ ഒളിക്കും', ഉംസുഗ്, നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്‌ലൂയിട്, സ്സാര്‍ട്ട്, എന്നീ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധപിടിച്ചുപറ്റി. വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങള്‍ അടങ്ങിയ ജലചായ ചിത്രങ്ങള്‍ പ്രദര്‍ശനത്തെ വൈവിധ്യമാക്കി. സന്ദര്‍ശകര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: Malayalam priest's film exhibition has concluded in Vienna
Published: 20 Nov 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented