തിരുവനന്തപുരം: 2024-ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരം സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍ മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങള്‍' എന്ന പഠനഗ്രന്ഥത്തിന്.
ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചിച്ച 'ഭ്രമയുഗം സൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആര്‍ക്കൈവുകള്‍' മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി. ഡോ. ടി. ജിതേഷ് രചിച്ച 'ദൃശ്യവിചാരവും സിദ്ധാന്തവും' എന്ന ചലച്ചിത്ര ഗ്രന്ഥം ജൂറിയുടെ പ്രത്യേകപുരസ്കാരത്തിന് അര്‍ഹമായി.
5000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം. മികച്ച ചലച്ചിത്ര ലേഖനത്തിന് 3000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 1000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പ്രത്യേകപുരസ്കാരത്തിന് ലഭിക്കുക.
ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. ജോസ് കെ. മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ലേഖനവിഭാഗത്തില്‍, ഡോ. അരവിന്ദന് വല്ലച്ചിറ, ഡോ. എം.ഡി. മനോജ്, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
പുരസ്കാരങ്ങള്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Content Highlights: CS Meenakshi`s `Penpattutharukal` wins Kerala Film Critics Association`s Mannarakkayam Baby Award for best film book. Other awards announced.
Published: 29 Oct 2025, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented