ന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം 'ഹാര്‍ട്ട് ലാംപ്' 2025-ലെ ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടംനേടി. 13 പുസ്തകങ്ങളടങ്ങിയ ലോങ് ലിസ്റ്റിലാണ് ദക്ഷിണേന്ത്യയിലെ മുസ്ലിംസമുദായത്തെ പശ്ചാത്തലമാക്കിയുള്ള കഥകളടങ്ങിയ സമാഹാരം ഇടംനേടിയത്. 

To advertise here,

കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഇടം പിടിച്ചത്. ദീപാ ഭസ്തിയാണ് പരിഭാഷ നിര്‍വഹിച്ചത്. ഇത്തവണ ഇന്ത്യയില്‍നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക പുസ്തകമാണിത്.

1990 മുതല്‍ 2023 വരെ ബാനു മുഷ്താഖ് പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 11 കഥകളാണ് 'ഹാര്‍ട്ട് ലാംപി'ലുള്ളത്. 11 നോവലുകളും രണ്ട് ചെറുകഥാസമാഹാരവുമാണ് ഇത്തവണ പട്ടികയിലുള്ളത്. ഇതില്‍നിന്ന് ആറുപുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. മേയ് 20-ന് പുരസ്‌കാരം പ്രഖ്യാപിക്കും.