തൃശ്ശൂര്‍: മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം (25,000 രൂപ) ബൈജു ചന്ദ്രന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജീവിതനാടകം; അരുണാഭം ഒരു നാടകക്കാലം' എന്ന കൃതിക്കാണ് പുരസ്‌കാരം.

To advertise here,

അഭിനേത്രിയെന്ന നിലയിലും ഗായികയെന്ന നിലയിലും അതുല്യ സംഭാവന നല്‍കിയ കെ.പി.എ.സി. സുലോചനയുടെ ജീവചരിത്രഗ്രന്ഥമാണിത്. തിരുവനന്തപുരം സ്വദേശിയായ ബൈജുചന്ദ്രന്‍ തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രോഗ്രാം മേധാവിയുമായിരുന്നു.