തൃശ്ശൂര്‍: കവിയും വിവര്‍ത്തകനുമായിരുന്ന ആറ്റൂര്‍ രവിവര്‍മയെ അനുസ്മരിച്ച് വെള്ളിയാഴ്ച നാലിന് സാഹിത്യ അക്കാദമി ഹാളില്‍ 'ആറ്റൂരോര്‍മ' സംഘടിപ്പിക്കുന്നു. കവി കെ. സച്ചിദാനന്ദന്‍ അധ്യക്ഷനാകും. ആറ്റൂര്‍ രവിവര്‍മയുടെ എഴുത്തുകളെ അടിസ്ഥാനമാക്കി 'കവിതയും മൊഴിമാറ്റവും' എന്ന വിഷയത്തില്‍ വിവര്‍ത്തക സംപൂര്‍ണ ചാറ്റര്‍ജി, തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തും. 

To advertise here,

യുവ നാടകപ്രവര്‍ത്തകന്‍ എമില്‍ മാധവിയുടെ നേതൃത്വത്തില്‍ 'സമയനദി' എന്ന പേരില്‍ ആറ്റൂര്‍ കവിതകളുടെ ചൊല്ലരങ്ങ് നടത്തും.

ആറ്റൂരിന്റെ അഞ്ചാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് ആറ്റൂര്‍ രവിവര്‍മ ട്രസ്റ്റ് രൂപവത്കരിച്ചു. ശില്പശാലകള്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, പ്രസിദ്ധീകരണങ്ങള്‍, കാവ്യോത്സവങ്ങള്‍, ഫെല്ലോഷിപ്പുകള്‍ തുടങ്ങിയവയാണ് ട്രസ്റ്റിന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന് കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി, കെ.ജെ. ജോണി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.