ലോകം കാത്തിരുന്ന ബുക്കർ പ്രൈസ് 2026 ന്റെ അന്തിമപട്ടിക പ്രഖ്യാപിച്ചു. 13 കൃതികളടങ്ങിയ ലോങ്‌ലിസ്റ്റിൽ നിന്നാണ് ഇത്തവണ ആറു നോവലുകൾ അന്തിമ പട്ടികയിലെത്തിയത്.

To advertise here,

എം ജോൺ ഹാരിസൺ എഴുതിയ 'ദി ഏൻഡ് ഓഫ് എവെരിതിങ്',

മാർലോൺ ജയിംസിന്റെ 'ദി ഡിസ്‌പിയേറേഴ്സ്',

ലൂക് കെന്നഡിന്റെ 'ബ്ലാക്ക് ബാഗ്',

റെബേക്ക പെറിയുടെ 'മേ വി ഫീഡ് ദി കിംഗ്',

എലിസബത്ത് സ്ട്രൗറ്റിന്റെ 'ദി തിങ്ങ്സ് വി നെവർ സെ',

ഡഗ്ലസ് സ്റ്റുവർട്ടിന്റെ 'ജോണ് ഓഫ് ജോൺ '

എന്നിവയാണ് അന്തിമപട്ടികയിൽ ഇടം പിടിച്ച കൃതികൾ.

മാർലോൺ ജെയിംസും ഡഗ്ലസ് സ്റ്റുവർട്ടും മുൻപ് ബുക്കർ നേടിയവരാണ്. എലിസബത്ത് സ്ട്രൗറ്റ് മൂന്നാം തവണയാണ് ബുക്കർ ലിസ്റ്റിൽ ഇടംപിടിക്കുന്നത്.

എം ജോണ് ഹാരിസൺ എന്ന 81 കാരനാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. ഇത്തവണ ബുക്കർ നേടിയാൽ ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ ആൾ എന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാകും.

ക്ലാസിസിസ്റ്റും എഴുത്തുകാരിയും ബ്രോഡ്കാസ്റ്ററുമായ മേരി ബിയേർഡ് അധ്യക്ഷയായ അഞ്ചംഗ ജഡ്ജിങ് പാനലാണ് പട്ടിക തിരഞ്ഞെടുത്തത്.

ബുക്കർ പ്രൈസ് നേടുന്നയാൾക്ക് 50000 പൗണ്ട് ആണ് ലഭിക്കുക . ഷോർട്ട്‌ലിസ്റ്റിലെ ഓരോ എഴുത്തുകാരനും 2500 പൗണ്ടും അവരുടെ പുസ്തകത്തിന്റെ ഒരു പ്രത്യേക കോപ്പിയും ലഭിക്കും. നവംബർ 9-ന് ലണ്ടനിലെ ഓൾഡ് ബില്ലിംഗ്സ് ഗേറ്റിൽ ൽ നടക്കുന്ന ചടങ്ങിൽ 2026-ലെ ബുക്കർ ജേതാവിനെ പ്രഖ്യാപിക്കും.