
ഡല്‍ഹി: അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകള്‍ അശ്വതി വി. നായര്‍. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ക്കുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
''അച്ഛന് ഉള്ളപ്പോള്‍ ലഭിച്ചിരുന്നെങ്കില്‍ വളരെയധികം സന്തോഷമാകുമായിരുന്നു. അച്ഛന് പോയി ഒരു മാസം കഴിഞ്ഞാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിഭവനില്‍ നിന്നും പത്മവിഭൂഷണ്‍ നല്‍കാനായി അദ്ദേഹത്തിന്റെ പേര് വിളിച്ചപ്പോള്‍ കരയാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം
പത്മവിഭൂഷണ്‍ നേരിട്ട് വാങ്ങുന്നത് കാണാനായിരുന്നു ഞങ്ങള്‍ക്കിഷ്ടം. അദ്ദേഹത്തിനുവേണ്ടി ഞാന്‍ പുരസ്കാരം വാങ്ങിയാല്‍ അദ്ദേഹം സ്വീകരിക്കുന്നതുപോലെ ആവില്ല എന്ന ഉത്തമബോധ്യത്തോടെയാണ് പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയത്.'' - അശ്വതി പറഞ്ഞു.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ലഭിച്ച വലിയൊരു ആദരവായിട്ടാണ് എം.ടിക്ക് ലഭിച്ച പത്മവിഭൂഷണെ കാണുന്നതെന്നും അശ്വതി വി നായര്‍ പറഞ്ഞു.
Content Highlights: aswathi v nair received padmavbhushan for mt vasudevan nair
Published: 28 Apr 2025, 09:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented