മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ സ്വീകരിക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു. വി.എസ്. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരു കാരണവശാലും ഈ പുരസ്കാരം സ്വീകരിക്കുമായിരുന്നില്ല. പരമ്പരാഗതമായി ഇത്തരം ബഹുമതികളോട് വി.എസും സമകാലീനരായ രാഷ്ട്രീയകാരും സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. അതിൽനിന്നും വ്യത്യസ്തമായ നിലപാട് ഈ വിഷയത്തിൽ എടുക്കുമെന്ന് തോന്നുന്നില്ല. അതുപോലെ ഈ പുരസ്കാരം ആര് നൽകുന്നു, ഇപ്പോൾ നൽകുന്നതിന്റെ ഉദ്ദേശമെന്ത് എന്നെല്ലാം വി.എസ്. തീർച്ചയായും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

‘ഈ അവാർഡ് പ്രഖ്യാപിക്കുന്നതിൽ രാഷ്ട്രീയലക്ഷ്യമുണ്ട് എന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഈഴവ വോട്ടുകളെ ലക്ഷ്യം വെച്ചുള്ള അവാർഡ് പ്രഖ്യാപനമല്ലേ നടന്നതെന്ന് ന്യായമായും സംശയിക്കേണ്ട സാഹചര്യമുണ്ട്’, ജോസഫ് സി. മാത്യു വ്യക്തമാക്കി.