
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വെള്ളാപ്പള്ളി നടേശനോടൊപ്പം നടൻ മമ്മൂട്ടിയും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. കൂടാതെ, വിദ്യാഭ്യാസ-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പി. നാരായണനും നീതിന്യായ രംഗത്തെ മികവിന് ജസ്റ്റിസ് കെ.ടി. തോമസും പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ രാഷ്ട്രപതിയിൽനിന്ന് സ്വീകരിച്ചു. പി. നാരായണനാണ് ആദ്യം പുരസ്‌കാരം ഏറ്റുവാങ്ങിയത്, തൊട്ടുപിന്നാലെ ജസ്റ്റിസ് കെ.ടി. തോമസും ആദരവ് ഏറ്റുവാങ്ങി.
ആകെ 65 പേർക്കാണ് രണ്ടാംഘട്ട പത്മ പുരസ്‌കാര വിതരണ ചടങ്ങിൽ ആദരവ് ലഭിച്ചത്. പത്മഭൂഷൺ ലഭിച്ച ഏഴു പേർക്ക് പുറമെ, 56 പേർ പത്മശ്രീ പുരസ്‌കാരങ്ങളും ചടങ്ങിൽ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ പുരസ്‌കാരം വാങ്ങാൻ ബാക്കിയുണ്ടായിരുന്നവർക്കാണ് രണ്ടാംഘട്ട വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്.
Content Highlights: Vellappally Natesan and Mammootty received the Padma Bhushan in 2026., The awards were presented by President Droupadi Murmu at Rashtrapati Bhavan., Justice K.T. Thomas and P. Narayanan were honored with the Padma Vibhushan., A total of 65 individuals were honored in the second phase of the 2026 ceremony., The event included 7 Padma Bhushan and 56 Padma Shri award recipients.
Published: 23 Jun 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented