ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 'സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ്' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് അതിഥികളായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കമാന്‍ഡര്‍ പ്രേരണ എന്നിവരുടെ സാന്നിധ്യം കൊണ്ടായിരുന്നു. തങ്ങളുടെ നിലപാടുകളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും പങ്കുവെച്ച ആ ധീരവനിതകള്‍ 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.
ഇന്ത്യന്‍ സൈനികശക്തിയെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചുമൊക്കെ കൗതുകപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ അമിതാഭ് ബച്ചന്‍ കേണല്‍ സോഫിയ ഖുറേഷിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
1 ലക്ഷത്തിന്റെ ചോദ്യത്തിലാണ് അവതാരകന്‍ ഇന്ത്യയുടെ ധീരവനിതകളുടെ വായനാശേഷിയെ അളന്നുകൊണ്ട് ചോദ്യമെറിഞ്ഞത്- 'ജയിംസ് ക്ലെയര്‍ എഴുതിയ ഏത് ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ ഉപശീര്‍ഷകമാണ് 'ചെറിയ മാറ്റങ്ങള്‍, ശ്രദ്ധേയമായ ഫലങ്ങള്‍' (Tiny Changes, Remarkable Results)?'
അവതാരകന്‍ കൊടുത്ത ഓപ്ഷനുകള്‍ ഇതൊക്കെയായിരുന്നു;
A. ഫ്രീക്കണോമിക്‌സ്
B. തിങ്കിംഗ് ഫാസ്റ്റ് ആന്‍ഡ് സ്ലോ
C. ആറ്റോമിക് ഹാബിറ്റ്‌സ്
D. നഡ്ജ്
ചോദ്യത്തിന് ഉത്തരമായി ഓപ്ഷന്‍ C- ആറ്റോമിക് ഹാബിറ്റ്‌സ് ആണ് സോഫിയ ഖുറേഷി തിരഞ്ഞെടുത്തത്. താന്‍ ഈ പുസ്തകം വായിക്കുക മാത്രമല്ല, ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഈ പുസ്തകം വായിക്കാന്‍ അവര്‍ യുവാക്കളെ ഉപദേശിക്കുകയും ചെയ്തു.
Content Highlights: Kon Banega Crorpaty question by Amitabh Bachan to Sophia Qureshi About Atomic Habits
Published: 17 Aug 2025, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented