അതുകൊണ്ടാണല്ലോ
വര്‍ഷങ്ങള്‍ക്കപ്പുറം
ഒരു കൂട്ടുകാരി
മുടിയിഴകളില്‍ 
വിരല്‍ കൊരുത്തങ്ങനെ
ഒഴുകുന്ന ആറ്റില്‍
കാല്‍ വെച്ചേറെ നേരമിരുന്നത്,

To advertise here,

അകന്നു പോകുന്ന
അവളുടെ നിഴലകന്നിട്ടും
വഴിയിലേറെ നേരം നിന്ന്
കവിത പൊഴിച്ചിട്ടത്,

പ്രളയകാലത്ത്
നാലുകണ്ണുകളും
ഒരേ പോല്‍ ഒഴുകി
ഓരോ ചുവടും
ഓരോ വിരലനക്കവും
പ്രാര്‍ഥനയാക്കിയത്,

മൂവന്തി നേരത്ത്
മഴക്കാറ് കണ്ട്
നിന്ന നില്‍പ്പില്‍
പടിയിറങ്ങി
പെരുവഴിയിലായവള്‍ക്ക് 
കുട ചൂടിച്ച്
പ്രിയമുള്ള കലഹമായത്,

ഈ ലോകം വിടും മുമ്പ്
ഒരുവളെ മാത്രം കണ്ടാല്‍ മതിയെന്നുറച്ച്
ജീവിതത്തെ നീട്ടിവരച്ച്
പിന്നീട് കിനിഞ്ഞ
സ്‌നേഹത്തില്‍
ഉറച്ചുപോയത്,

അപരയ്ക്ക് സുഖത്തിനായ് വരാന്‍
ഓരോ ഇലപൊഴിച്ചിലിലും
പാതിരാ വരെ കൂട്ടിരുന്ന്
തളിരിടും വരെ
കണക്കുസൂക്ഷിക്കാത്ത
ഒരു ഫലവൃക്ഷമായത്,

രണ്ടുപേര്‍
രണ്ടിടത്ത് ജനിച്ചു എന്നത്
പോട്ടെ
ഒരിക്കലെങ്കിലും 
കൂട്ടിമുട്ടിയത്
ആ അപാരസാമ്യത ചെയ്ത ചെയ്ത്ത് തന്നെ.