കാപ്പിരിത്തം | ജെയിംസ് ഇമാന്വല്‍
 

To advertise here,
placeholder
ജെയിംസ് ഇമാന്വല്‍

റുപ്പ് ഞാന്‍ കാലടിവെച്ച ആദ്യത്തെ ആണിയാണ്.
കറുപ്പ് എന്റെ കണ്ണീരുണക്കിയ കൈ.
കറുപ്പ് ഞാന്‍ കണ്ട ആദ്യത്തെ വൃദ്ധനാണ്.
കറുപ്പ് അയാളുടെ വര്‍ഷങ്ങളുടെ ചുമട്.
കറുപ്പ് ഇരുളില്‍ കാത്തിരിക്കുന്നു.
കറുപ്പ് പത്തികള്‍ നിരന്ന നിലം
കറുപ്പ് വ്യഥ പുരണ്ട കഥയാണ്.
കറുപ്പ് നൊമ്പരത്തിന്റെ സാഹോദര്യം.
കറുപ്പ് നിശ്ശബ്ദമായ ഇരുമ്പ് വാതിലാണ്.
കറുപ്പ് പിന്നിലേക്ക് നയിക്കുന്ന വഴി.
കറുപ്പ് വര്‍ഷങ്ങളുടെ വളവുതിരിവാണ്.
കറുപ്പ് മനസ്സിന്റെ ദിനസരി.
കറുപ്പ് മോട്ടോറിന്റെ മുരള്‍ച്ചയാണ്.
കറുപ്പ് പച്ചവെളിച്ചം തെളിയുമ്പോഴുള്ള കാലടി.
കറുപ്പ് പോയവര്‍ഷത്തെ പൊടിപിടിച്ച പത്രമാണ്.
കറുപ്പ് ഇനിയും കാണാത്ത തലക്കെട്ടുകള്‍.
കറുപ്പ് ഒരു ധീരഗാനത്തിന്റെ പല്ലവിയാണ്.
കറുപ്പ് ഒരു നാടിന്റെ ഉദയത്തിന് വേണ്ടിയുള്ള വിയര്‍പ്പിന്റെ കുരിശ്.
കറുപ്പ് തന്റെ നായകര്‍ ആരാണെന്നറിയുന്ന കുട്ടിയാണ്
കറുപ്പ് ഒരു നായകന്‍ മരിക്കുന്ന വഴി.

(ജെയിംസ് ഇമാന്വല്‍:  (1921- 2013) നെബ്രസ്‌കയിലെ അലയന്‍സില്‍ നിന്നുള്ള കവി. 300 ലധികം കവിതകളും പതിമൂന്നോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.)

താക്കീത് | ലാങ്സ്റ്റണ്‍ ഹ്യൂസ്

placeholder
ചിത്രീകരണം: ബാലു


 

placeholder
Caption

നീഗ്രോകള്‍
അരുമയായവര്‍, ഇണക്കമുള്ളവര്‍
വഴങ്ങുന്നവര്‍,
വിനയമുള്ളവര്‍, ദയയുള്ളവര്‍.
അവരുടെ
മനംമാറുന്നദിനം
കരുതിയിരിക്കുക.
പരുത്തിച്ചെടികളിലെ കാറ്റ്
ഇളം മാരുതന്‍ -
അത് മരങ്ങളെ
കടപുഴക്കുന്ന
മണിക്കൂറുകളെ
കരുതിയിരിക്കുക.

(ലാങ്സ്റ്റണ്‍ ഹ്യൂസ് (1901-1967)അമേരിക്കന്‍ കവി. നോവലിസ്റ്റും നാടകകൃത്തും കവിയും കൂടിയായിരുന്നു.)

വിമര്‍ശകരോട് | റേ ഡ്യൂറേം

placeholder
ചിത്രീകരണം: ബാലു


 

placeholder
റേ ഡ്യൂറേം

നിക്കറിയാം ഞാന്‍ വേണ്ടത്ര സ്പഷ്ടമാക്കുന്നില്ല
വിമര്‍ശകരെ സന്തുഷ്ടരാക്കാന്‍,
അല്ലെങ്കില്‍ വേണ്ടത്ര വക്രവഴി സ്വീകരിക്കുന്നില്ല.
വാങ്മയ ചിത്രങ്ങള്‍ എന്നില്‍ നിന്ന് രക്ഷപ്പെടുന്നു.
കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറയ്ക്കാന്‍ 
മൃദുലവും പ്രസാദാത്മകവുമായ വാക്കുകളെനിക്ക് കണ്ടെത്താനാവുന്നില്ല.
ചോര ചോരയും കൊലപാതകം കൊലപാതകവുമാണ്.
വിധി കൂടാതെ നടത്തുന്ന കാട്ടാളവധത്തിന്
സുഗന്ധത്തില്‍ മുക്കിയ പദമെന്തിനാണ്?
വര്‍ണരഹിതരായ സ്വപ്നാടനക്കാരായ കവികളേ വരിക.
സ്വന്തം കുടിലിനു പുറത്ത് വെള്ളക്കാരന്റെ
അടുക്കളയില്‍ ജോലി ചെയ്യുന്ന ഒരു കറുത്ത സ്ത്രീയിതാ -
എങ്ങനെയാണ് ഞാനാ കഥ പറയുക?
തണുത്ത കൊറിയന്‍ ചെളിയില്‍ മുഖം താഴ്ത്തി ഒരു കറുത്ത കുട്ടി.
നിങ്ങളുടെ നുരച്ചുപൊന്തുന്ന നിരര്‍ത്ഥക പദങ്ങള്‍ കൊണ്ട് പറയുക.
എന്തുകൊണ്ടവന്‍ ജീവിക്കുന്നില്ല?
ഞങ്ങളുടെ വിലാപഗീതികളിലെ അസംതൃപതിക്കു
ഇത്തിരി വീഞ്ഞ്, ഇത്തിരി ചിണുങ്ങല്‍.
മറ്റൊന്നുമില്ല....
വിപ്ലവമേയില്ല!
ലോലമായ അനുഭവങ്ങളുമായി നിങ്ങള്‍ കെട്ടി മറിയുക.
ഒരു ശരത്കാല ഇല മരത്തില്‍ നിന്ന് തൂങ്ങി നില്‍ക്കുന്നു.
ഞാന്‍ കാണുന്നത് ഒരു ശരീരമാണ്.

(റേ ഡ്യൂറേം (1915-1963) അമേരിക്കന്‍ കവി. ചെറുപ്പത്തിലേ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയില്‍ ചേരുകയും പിന്നീട് പാര്‍ട്ടി വിട്ട് കറുത്ത വംശജരുടെ പ്രശ്ങ്ങളില്‍ ഇടപെടുകയും ചെയ്തു.)