ഇസ്രായേൽ അക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി റഫാത്ത് അൽ അരീറിൻ്റെ കവിത, മൊഴിമാറ്റം:പി. കെ. പാറക്കടവ്

To advertise here,

 

ഞാൻ മരിക്കേണ്ടി വന്നാൽ

എന്റെ കഥ പറയാൻ

എന്റെ സാധനങ്ങൾ വിൽക്കാൻ,

ഒരു തുണിക്കഷണവും

കുറച്ചു ചരടും വാങ്ങാൻ

നീ ജീവിക്കണം.

(നീളമുള്ള വാലുമായി ഒരു വെള്ളത്തുണിക്കഷ്ണം)

ആരോടും വിട പറയാതെ,

സ്വന്തം ശരീരത്തോട് പോലും വിട പറയാതെ,

പൊട്ടിത്തെറിയിൽ

മരിച്ചുപോയ

അച്ഛനെയും കാത്തിരിക്കുന്ന,

കണ്ണിൽ സ്വർഗവുമായി

ഗസയിലെ ഒരു കുട്ടി

എന്റെ പട്ടം കാണുന്നു.

സ്നേഹം തിരികെ കൊണ്ടുവരാൻ

ഒരു മാലാഖ അവിടെയുണ്ടോ

എന്ന് ചിന്തിക്കുന്നു.

എനിക്ക് മരിക്കേണ്ടി വന്നാൽ അത്

പ്രതീക്ഷ നൽകട്ടെ.

അതൊരു കഥയാവട്ടെ.

 

(റഫാത്ത് അൽ അരീർ ഗസയിൽ നിന്നുള്ള പലസ്തീനി കവി. (1973-2023)

ഇസ്രായേൽ അക്രമണത്തിൽ കൊല്ലപ്പെട്ടു