തലച്ചോറിലിന്നെന്‍ ശവദാഹം!
തലങ്ങും വിലങ്ങും
വിലപിച്ചുഴര്‍ന്നവര്‍
ഹൃദയപ്പഴുതിലൂടൂര്‍-
ന്നിറങ്ങിപ്പോയ്!
ഒടുവിലൊന്നിരിയ്ക്കവേ
കണ്ടതോ; ഒരുവാക്കുരിയാടാത്ത
ചുടലക്കര്‍മ്മം.
പടഹധ്വനി മാത്രം
അകം പുറം
മനസ്സോ അചേതനം.
സര്‍വ്വദിക്കും പിളര്‍ക്കുന്ന
മണിമുഴക്കങ്ങള്‍
ലോഹബൂട്ടിന്‍
ചവിട്ടേറ്റ് പിടയുമാത്മാവ്
ശവമഞ്ചമേന്തി-
ക്കടന്നുപോകുന്നവര്‍
ഞരങ്ങിപ്പിറക്കുന്ന
വഴിയെന്‍ മനപ്പാത.
നഭസ്സാകെ മൃത്യുതന്‍ നാദം
ചെവിയെന്ന പോല്‍ ഭൂലോകം
നിശ്ശബ്ദതയില്‍
മനുഷ്യനല്ലാതാകുന്നതിന്‍
വിലക്ഷണം
ആകെ തകര്‍ന്നടിഞ്ഞതിന്‍
അഭാഷണം.
നിലപാടിന്‍ കരുവാകെ-
വിണ്ടിതെന്നുള്ളിലെ-
യാഴത്തില്‍ പിന്നെയും മുങ്ങവേ...
വീഴ്ചയില്‍ ലോകത്തോടൊ-
ന്നെന്നപോലെ പരസ്പരം
തിരിച്ചറിവിലമര്‍ന്നിട്ടും...
Content Highlights: Arya Gopi, Translation, Emily Dckinson, Mathrubhumi
Published: 25 Sept 2023, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented