
ശാന്തിനികേതനില്‍ നിന്നും ചിത്രകല അഭ്യസിച്ച് ഇന്ത്യയിലെ തന്നെ പ്രമുഖരായ ചിത്രകാരന്മാരുമായി സര്‍ഗാത്മക ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു പ്രഭാകരന്. എണ്‍പതുകളിലാണ് പ്രഭാകരന്റെ വര സജീവമാകുന്നത്. അതിരുകളില്ലാത്ത ജീവിതത്തിലൂടെ കടന്നുപോയ ആളാണ് പ്രഭാകരന്. അദ്ദേഹവുമായി പരിചയപ്പെട്ടപ്പോള്‍ ആ ലാളിത്യവും സ്നേഹവും അടുത്തറിയാന്‍ കഴിഞ്ഞു. പുറമേ വളരെ പരുക്കനാണെന്നേ തോന്നൂ. രാത്രിയെയും പകലിനെയും വരെ വേര്‍തിരിക്കാന്‍ മടിച്ച ജീവിതമായിരുന്നു പ്രഭാകരന്റെത്. നക്സല്‍ സ്വാഭാവമുള്ള ചിത്രീകരണരീതി വരയിലുടനീളം കാണാമായിരുന്നു. ചിത്രത്തിലെ ഒരോ നിറങ്ങളുംവരെ തികഞ്ഞ രാഷ്ട്രീയം വിളിച്ചുപറഞ്ഞിരുന്നു.
ചിത്രകലയ്ക്ക് അതിരുകളില്ല എന്നാണ് പ്രഭാകരന്റെ ചിത്രങ്ങള്‍ അക്കാലത്ത് സംവദിച്ചിരുന്നത്. നല്ല നിറങ്ങളോടുകൂടി വരച്ചുതുടങ്ങുന്ന ചിത്രങ്ങള്‍ പിന്നീട് രൗദ്രമായി മാറുന്നതുകാണാം. ജീവിത്തതിന്റെ ഭീതിതമായ മുഖങ്ങള്‍ ഉള്ളിന്റെയുള്ളിലുള്ള വൈരാഗ്യം, പക, നിരാശ...എല്ലാം പ്രഭാകരന്റെ ചിത്രങ്ങളില്‍ മിന്നിമായുമായിരുന്നു. അതുപവെയുണ്ടായിരുന് ചിത്രകാരന്മാരുടെ രചനാരീതിയെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു പ്രഭാകരന്റെ വരകള്‍. റാഡിക്കല്‍ പെയിന്റേഴ്സ് എന്നാണ് അത്തരം വരകള്‍ പിന്തുടരുന്നവരെ വിളിച്ചിരുന്നത്. ചിത്രകല ന്നത് സൗന്ദര്യത്തിന്റെ കലയായി പരിമിതപ്പെടുത്തരുതെന്നും ഒരു ചട്ടക്കൂട്ടിലൊതുങ്ങിക്കൊണ്ട് വരയ്ക്കാവുന്ന ഒന്നല്ല ചിത്രകലയെന്നും റാഡിക്കല്‍ പെയിന്റേഴ്സ് അവകാശപ്പെട്ടിരുന്നു.
സത്യജിത് റേ കാല്പനികമായ രീതിയില്‍ സിനിമകളെടുത്തപ്പോള് ഋത്വിക് ഘട്ടക് സിനിമയില്‍ നടത്തിയ വേറിട്ട പരീക്ഷണങ്ങള്‍ പോലെയായിരുന്നു റാഡിക്കല്‍ ചിത്രകലയും അല്ലാത്ത ചിത്രകലയും. തോന്നുന്ന സമയത്ത്, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് അനുയായികളോട് സെറ്റിടാന്‍ പറഞ്ഞ് ഷൂട്ടിങ് നടത്തിയ ആളാണ് ഘട്ടക്. എന്നാല്‍ റേയാവട്ടെ ചലച്ചിത്രത്തിന്റെ സൗന്ദര്യശാസ്ത്രത്തെക്കൂടി പ്രധാനമായി കണ്ടിരുന്നു.
കബിതാ മുഖോപാധ്യയുമായി കോഴിക്കോട് ജീവിതമാരംഭിക്കുമ്പോള്‍ പ്രഭാകരന് സര്‍ഗാത്മകതയുടെ അലസതയും കൂടി ബാധിച്ച ആളായി മാറിയിരുന്നു. കലകളിലെ കച്ചവട മനോഭാവമറിയാത്തതുകൊണ്ട് ദാരിദ്ര്യവും അലട്ടിയിരുന്നു. സര്‍ഗാത്മകതയുടെ മറ്റൊരു വശമാണല്ലോ പട്ടിണി. തന്റെ വരകളിലെ മുഖങ്ങളെപ്പോലെ തന്നെ ഒരുപാട് മുഖങ്ങള്‍ മിന്നിമായുന്ന വ്യക്തിത്വമായിരുന്നു പ്രഭാകരന്റേത്. സ്നേഹം, ഭയം, ദയ, വിരക്തി, ദേഷ്യം, നിര്‍വികാരത ഇതെല്ലാം ആ മുഖത്തുനിന്നും വായിച്ചെടുക്കാം. ചിത്രകാരനും എഴുത്തുകാരനുമായ പോള്‍ കല്ലാനോട് ആണ് പ്രഭാകരന്റെ രചനകളെ പ്രോത്സാഹിപ്പിക്കാന്‍ മുന്കയ്യെടുത്തിരുന്നത് എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പ്രിയ ചിത്രകാരന്റെ സ്നേഹസ്മരണകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.
Content Highlights: artist madanan recollects memories of artist prabhakaran
Published: 24 Mar 2020, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented