കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ലൈംഗികച്ചുവയുള്ള ടീ ഷര്‍ട്ട് പുറത്തിറക്കിയതില്‍ ക്ഷമാപണം നടത്തി പ്രമുഖ സ്പാനിഷ് വസ്ത്ര ശൃംഖലയായ 'സാറ'(zara). കുട്ടികള്‍ക്കുള്ള ഈ ടീ ഷര്‍ട്ട് സാറ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
വെള്ള നിറത്തില്‍ പുറത്തിറക്കിയ ടീ ഷര്‍ട്ടില്‍ 'ദി പെര്‍ഫെക്റ്റ് സ്‌നാക്', 'ടെയ്ക് എ ബൈറ്റ്' തുടങ്ങിയ വാചകങ്ങള്‍ എഴുതിയിരുന്നു. പകുതി മുറിച്ച നിലയിലുള്ള, അകം ഭാഗവും പുറം ഭാഗവും കാണുന്ന രണ്ട് സ്‌ട്രോബെറി കഷ്ണങ്ങളുടെ ചിത്രങ്ങളും ഈ വാചകങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കെന്റിലെ ഷോപ്പിങ് സെന്ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയില്‍പെട്ടത്.
'സ്‌നാക്' എന്ന വാക്ക് ലൈംഗികമായി ആകര്‍ഷകമായ വ്യക്തിയെ സൂചിപ്പിക്കാന്‍ ദ്വയാര്‍ഥം പോലെ ഉപയോഗിക്കാറുണ്ട്. ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ തന്നെ അസ്വസ്ഥതയാക്കിയെന്നും കുട്ടികളുടെ വസ്ത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്തുന്നത് തെറ്റാണെന്നും ലോറ വീഡിയോയില്‍ പറയുന്നു.
'കടയിലെത്തി വസ്ത്രങ്ങൾ തിരയുന്നതിനിടയിലാണ് ഈ ടീ ഷര്‍ട്ട് കണ്ടത്. അതിലെ പെര്‍ഫെക്റ്റ് സ്‌നാക്ക് എന്ന പ്രയോഗം എന്നെ അസ്വസ്ഥപ്പെടുത്തി. ടീ ഷര്‍ട്ടിന്റെ പിന്നില്‍ ടെയ്ക്ക് എ ബൈറ്റ് എന്നും എഴുതിയിട്ടുണ്ട്. ഇതെല്ലാം ലൈംഗികച്ചുവയുള്ളതായാണ് എനിക്ക് തോന്നിയത്. ഇത്തരം വസ്ത്രങ്ങള്‍ എന്റെ കുട്ടികള്‍ക്ക് വാങ്ങി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പങ്കാളിയും ഈ ടീ ഷര്‍ട്ട് പരിശോധിച്ചു. അദ്ദേഹം വാചകങ്ങളിലെ ഈ അസ്വഭാവികത തന്നെയാണ് ചൂണ്ടിക്കാട്ടിയത്.'-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ലോറ പറയുന്നു.
ഇതിന് താഴെ സാറയെ പരാമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റുന്നതാണോ ഈ വസ്ത്രം എന്ന് പലരും കമന്റുകളിലൂടെ ചോദിച്ചു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞ് സാറ രംഗത്തെത്തിയത്. ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ക്ക് മറ്റു അര്‍ഥങ്ങളൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സാറ സ്റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ഈ ടീ ഷര്‍ട്ട് നീക്കം ചെയ്തു.
Content Highlights: zara removes sexually suggestive childrens t shirt after complaints
Published: 21 Aug 2024, 05:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented