ഡബ്ലിന്‍: ടിക് ടോക് താരവും ട്രാവലറുമായ ക്രിസ്റ്റല്‍ ജോയ്‌സിന് സാറ സ്‌റ്റോറില്‍ നേരിട്ട ദുരനുഭവത്തിന് 20000 യൂറോ (ഏകദേശം 18 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌. ട്രയല്‍ റൂമില്‍ വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ കര്‍ട്ടന്‍ മാറ്റി ക്രിസ്റ്റലിനെ അപമാനിച്ചെന്നാണ് കേസ്. അര്‍ധ നഗ്നയായി നില്‍ക്കുന്ന തന്നെ സുരക്ഷാ ജീവനക്കാരന്‍ കണ്ടുവെന്നും പരാതിയില്‍ ക്രിസ്റ്റല്‍ പറയുന്നു.

To advertise here,

പിന്നീട് രക്ഷപ്പെടാന്‍വേണ്ടി സുരക്ഷാ ജീവനക്കാരന്‍ തനിക്കെതിരെ ക്രിമിനല്‍ പ്രവര്‍ത്തനം ഉന്നയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയിലെ മറ്റ് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും അവരില്‍ ചിലര്‍ തന്നെ ചോദ്യം ചെയ്തുവെന്നും ക്രിസ്റ്റല്‍ പരാതിയില്‍ പറയുന്നു.

ടിക് ടോക് വീഡിയോകള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ക്രിസ്റ്റല്‍ പതിവായി ചിത്രീകരിക്കാറുണ്ടെന്നും സംഭവത്തെ തുടര്‍ന്ന് വലിയ നാണക്കേടാണ് അവര്‍ സഹിച്ചതെന്നും ക്രിസ്റ്റലിന്റെ അഭിഭാഷക എസ്തര്‍ ഏര്‍ലി വാദിച്ചു. ദൃക്‌സാക്ഷികളില്‍ പലരും വ്യത്യസ്തമായ മൊഴികള്‍ നല്‍കുകയും ചെയ്തതോടെ സാറയും സെക്യൂരിറ്റി കമ്പനിയും ചേര്‍ന്ന് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡബ്ലിനിലെ സര്‍ക്യൂട്ട് സിവില്‍ കോടതി വിധിക്കുകയായിരുന്നു.