കൊച്ചി/ മുംബൈ: പാശ്ചാത്യ ഡിസൈനർ വസ്ത്ര ശേഖരത്തിന് പേരുകേട്ട, വിഖ്യാത ഫാഷൻഗുരു ദീപ ചികർമനെയുടെ ഡിസൈനർ ബ്രാൻഡായ എൻക്രസ്റ്റഡ് ഇനി അജിയോയിൽ മാത്രം ലഭ്യമാകും.
ഇന്ത്യൻ നെയ്ത്തുക്കാരുടെ കരവിരുതിനൊപ്പം ഫാഷനും ഗ്ലാമറും സമന്വയിപ്പിച്ചുകൊണ്ട്, എൻക്രസ്റ്റഡ് ഇന്ത്യൻ ഫാഷൻ രംഗത്ത് പുതിയ ട്രെൻഡുകൾ അവതരിപ്പിക്കും. മികച്ച തുണിത്തരങ്ങൾ ഉപയോഗിച്ച് മനോഹരമായി രൂപകൽപ്പന ചെയ്തതും മികച്ച നെയ്ത്ത് സവിശേഷതകൾ ഉള്ളതമായ എൻക്രസ്റ്റഡ് ഉയർന്ന മൂല്യമുള്ള അന്തർദേശീയ വസ്ത്ര ബ്രാൻഡാണ്.
ലോകമെമ്പാടുമുള്ള ഗ്ലോബൽ ഫാഷൻ ഹൗസുകൾക്കായി ഡിസൈനർ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവത്തിൽ നിന്നാണ് ദീപ ചികർമനെ തന്റെ സർഗ്ഗാത്മക പ്രതിഭയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2015ൽ, ആഡംബര ഡിസൈനർ വസ്ത്രങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ദീപയുടെ കാഴ്ചപ്പാടിൽ നിന്നാണ് എൻക്രസ്റ്റഡ് എന്ന ബ്രാൻഡ് പിറന്നത്. ടോപുകൾ, അടിവസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ എന്നിവയാണ് എൻക്രസ്റ്റഡിലെ പ്രധാന ഉത്പ്പന്നങ്ങൾ. ഒരു പുതിയ അവധിക്കാല-പ്രചോദിതമായ ശേഖരം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൻക്രസ്റ്റഡ് ഇപ്പോൾ.
Content Highlights: Women's wear brand Encrustd goes exclusive with AJIO
Published: 01 Aug 2023, 06:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented