
ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍ പുറത്തിറക്കുന്ന ബാഗോ ബൂട്ടോ കൂളിങ് ഗ്ലാസോ ഒരിക്കലെങ്കിലും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല ഈ ബ്രാന്‍ഡഡ് സാധനങ്ങളുടെ വില. അതുകൊണ്ട് ഒരു സ്വപ്‌നമായിത്തന്നെ ലൂയി വിറ്റോണ്‍ അവശേഷിക്കും.
എന്നാല്‍ അതേ ലൂയി വിറ്റോണില്‍ നമുക്ക് ജോലി ചെയ്യാന്‍ അവസരം കിട്ടിയാലോ? അങ്ങനെയൊരു ഭാഗ്യമാണ് 13-കാരനായ മിലന്‍ എന്ന കുട്ടിക്ക് ലഭിച്ചത്. മിലന്‍ വരച്ച പ്രൊഡക്റ്റ് സ്‌കെച്ചുകള്‍ കണ്ട് കമ്പനി അവന് ഇന്റേൺഷിപ്പിനുള്ള അവസരം നല്‍കി. ഒരാഴ്ച്ചത്തേക്കായിരുന്നു ഇന്റേൺഷിപ്പ്. ആ ഏഴ് ദിവസങ്ങള്‍ മനോഹരമായിരുന്നെന്നും ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനായെന്നും മിലന്‍ പറയുന്നു.
മിലന്‍ വരച്ച ട്രാക്ക് സ്യൂട്ടിന്റേയും ഹൈ ഹീല്‍ ഷൂവിന്റേയും സ്ത്രീകളുടെ വസ്ത്രങ്ങളുടെ ഡിസൈനുകളും കണ്ടാണ് ലൂയി വിറ്റോണ്‍ ഇന്റേൺഷിപ്പിന് ക്ഷണിച്ചത്. മിലന്റെ അമ്മ ഈ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെയ്ക്കുകയായിരുന്നു.
ലൂയി വിറ്റോണില്‍ ജോലി ചെയ്യാന്‍ മകന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതെന്നും അമ്മ എക്‌സില്‍ കുറിച്ചിരുന്നു. ഇതിനൊപ്പം ലൂയി വിറ്റോണിനെ ടാഗും ചെയ്തു. ഇതിന് പിന്നാലെയാണ് മിലനെ തേടി സന്തോഷവാര്‍ത്ത എത്തിയത്.
Content Highlights: women posts sketches of her teen son online louis vuitton hires him as intern
Published: 12 Jan 2024, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented