പലപ്പോഴും കോടതി മുറി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തന്റെ ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്കുന്ന ഭാര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജോര്‍ജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പര്‍ശിയായ സംഭവമുണ്ടായത്.
റെജീന ജോണ്സണ് എന്ന യുവതി തന്റെ ഭര്‍ത്താവായ ചക് ജോണ്‍സണ്‍ന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടില്‍മാന്‍ എന്ന യുവാവിനാണ് മാപ്പ് നല്‍കിയത്. ടില്‍മാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ടില്‍മാനെ 20 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ ടില്‍മാന്‍ കരയുന്നത് കാണാമായിരുന്നു. റെജീന അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു, 'ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു.' മറുപടിയായി ടില്‍മാന്‍ 'എനിക്ക് വളരെ വിഷമമുണ്ട്. എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞു.
കേസ് പരിഗണിച്ച ജഡ്ജി ടോണി ബേക്കറും ഇത് കണ്ട് അമ്പരന്നു. ഇത് വളരെ അപൂര്‍വമായ സംഭവമാണെന്നും ഒരാളെ കൊലപ്പെടുത്തിയ പ്രതിയെ ഇരയുടെ ഭാര്യ ആലിംഗനം ചെയ്യുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ടോണി ബേക്കര്‍ വ്യക്തമാക്കി.
2024 മാര്‍ച്ചിലാണ് ചക് ജോണ്സണ് കൊല്ലപ്പെട്ടത്. നൈട്രസ് ഓക്സൈഡിന്റെ ലഹരിയിലായിരുന്ന ടില്‍മാന്‍ ഇലക്ട്രിക് ബൈക്ക് ഓടിക്കുകയായിരുന്ന അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ടില്‍മാന്‍ രണ്ട് വര്‍ഷത്തെ ഇന്‍പേഷ്യന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള വ്യവസ്ഥ ശിക്ഷാവിധിയിലുണ്ട്.
Content Highlights: woman forgives man who took her husbands life hugs him in court
Published: 12 Aug 2025, 10:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented