വിചിത്രമായ നിമയങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ കീഴില്‍ സമ്പൂര്‍ണ സ്വേച്ഛാധിപത്യമാണ് രാജ്യം നടപ്പിലാക്കുന്നത്. ദക്ഷിണ കൊറിയയുടെ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിനും പ്രചരിപ്പിച്ചതിനും രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷ വിധിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. രാജ്യത്തെ യുവാക്കള്‍ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ ഭാഗമയാണ് ഇത്തരം നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിചിത്രമായ നിയമങ്ങള്‍ ആളുകളുടെ ഫാഷന്‍, സ്റ്റൈല്‍ തെരഞ്ഞെടുപ്പുകളില്‍ പോലുമുണ്ട്. ജനപ്രിയമായ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകളില്‍ മിക്കതും രാജ്യത്ത് നിരോധിച്ചിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലും രാജ്യത്ത് കുറ്റകരമായ കാര്യമാണ്. സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്ക് ഇടരുതെന്നാണ് ഇവിടുത്തെ നിയമം.
ചുവപ്പ് നിറം വിമോചനത്തിന്റെ പ്രതീകമായാണ് കിം ജോങ് ഉന്‍ കാണുന്നത്. കൂടാതെ, ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്.
ഇതുപോലെ ഹെയര്‍ സ്‌റ്റൈല്‍ തെരഞ്ഞെടുക്കുന്നതിലും നിയമങ്ങള്‍ പാലിക്കണം. മുടി നീളം കൂട്ടാനോ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഹെയര്‍സ്‌റ്റൈല്‍ ചെയ്യാനോ അനുവാദമില്ല. പുരുഷന്‍മാര്‍ക്ക് പത്തും സ്ത്രീകള്‍ക്ക് പതിനെട്ടും ഹെയര്‍സ്റ്റൈലുകള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ. മുടി ചെറുതും ഭംഗിയുള്ളതുമായിരിക്കണം. മുടിയില്‍ കളര്‍ ചെയ്യാന്‍ പാടില്ല.
വസ്ത്രങ്ങളിലും പരിമിതികളുണ്ട്. സ്‌കിന്നി ജീന്‍സ് ധരിക്കാന്‍ അനുവാദമില്ല. മൂക്ക് കുത്താനോ ബോഡി പിയേഴ്‌സിങ് ചെയ്യാനോ പാടില്ല. കിം ജോങ് ഉന്നിന്റെ വസ്ത്രധാരണ രീതിയോ ഹെയര്‍സ്‌റ്റൈലോ ആരും പരീക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ കൊറിയയില്‍ നിര്‍മിച്ച പെര്‍ഫ്യൂമുകള്‍ക്കും വിലക്കുണ്ട്. പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തര കൊറിയയുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരത്തിലുള്ള നിയമങ്ങളെന്നുമാണ് അധികൃതരുടെ വിശദീകരണം.
Content Highlights: why north korea has imposed a nationalwide ban on red lisptick
Published: 13 May 2024, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented