കഴിഞ്ഞ ദിവസമാണ് പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വിതരണം ചെയ്തത്. പുരസ്‌കാരം സ്വീകരിക്കാനായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും എത്തിയിരുന്നു. മകള്‍ അക്ഷത മൂര്‍ത്തിയുള്‍പ്പെടുന്ന കുടുംബാംഗങ്ങളും സുധയ്‌ക്കൊപ്പമുണ്ടായിരുന്നു.

To advertise here,

അതിഥികളുടെ കൂട്ടത്തിലായിരുന്നു അക്ഷത ഇരുന്നിരുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ഭാര്യ അക്ഷതയാണ് അവര്‍ എന്ന് തിരിച്ചറിഞ്ഞതോടെ സംഘാടകര്‍ അവരെ വിളിച്ച് മുന്‍നിരയില്‍ ഇരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് തൊട്ടടുത്തായിരുന്നു ഈ സീറ്റ്. അവിടെ ഇരുന്ന് അമ്മയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം നല്‍കുന്നത് അക്ഷത കണ്‍നിറച്ച് കണ്ടു.

സുധ മൂര്‍ത്തിയുടെ ഭര്‍ത്താവ് നാരയണ മൂര്‍ത്തി, മകന്‍ രോഹന്‍ മൂര്‍ത്തി, സഹോദരി സുനന്ദ കുല്‍ക്കര്‍ണി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഇവരെല്ലാവരും മധ്യഭാഗത്താണ് ഇരുന്നിരുന്നത്. അക്ഷതയ്‌ക്കൊപ്പം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സുരക്ഷാ സേനയും ഉണ്ടായിരുന്നില്ല.