കുട്ടിക്കാലത്ത് പക്ഷിയെപ്പോലെ പറക്കണമെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകും. ചിറകുകള്‍ വിടര്‍ത്തി ലോകം മുഴുവന്‍ പറക്കുന്നതും നമ്മള്‍ സ്വപ്‌നം കണ്ടിട്ടുണ്ടാകും. ഇതുപോലെ ജീവിതത്തിലെ ഒരു ആഗ്രഹം സഫലമാക്കിയ വ്യക്തിയാണ് ജപ്പാന്‍ സ്വദേശിയായ ടോക്കോ. ഒരു നായ ആയാണ് ടോക്കോ രൂപം മാറിയത്.
ഇതിനായി ലക്ഷക്കണക്കിന് രൂപയും അദ്ദേഹം ചെലവഴിച്ചു. ഒറിജിനലിനെ വെല്ലുന്ന നായയുടെ കോസ്റ്റ്യൂം തയ്യാറാക്കി അത് ധരിച്ച് ടോക്കോ പുറത്തിറങ്ങിയപ്പോള്‍ ആര്‍ക്കും മനസിലായില്ല. എല്ലാവരും നായയാണെന്ന് തന്നെ കരുതി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.
ഈ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ടോക്കോ ചെലവഴിക്കുകയും ചെയ്തു. രണ്ട് മില്ല്യണ്‍ യെന്‍ (ഏകദേശം 10.8 ലക്ഷം രൂപ)യാണ് കോസ്റ്റ്യൂ മിനായി ടോക്കോ നല്‍കിയത്. പ്രശസ്തമായ ഒരു ഫാഷന്‍ കമ്പനി വളരെ സൂക്ഷ്മതയോടെയാണ് ഈ കോസ്റ്റ്യൂം തയ്യാറാക്കിയത്. അനക്കാന്‍ കഴിയുന്ന കാല്‍പാദങ്ങളും വാലും വായയുമെല്ലാം ഇതിന്റെ പ്രത്യേകതയായിരുന്നു. നാല് കിലോയായിരുന്നു ഈ കോസ്റ്റ്യൂമിന്റെ ഭാരം.
എന്നാലിപ്പോള്‍ ടോക്കോ ചെയ്യുന്നത് എന്താണെന്ന് അറിയാമോ? ഇത്തരം വിചിത്രമായ ആഗ്രഹമുള്ളവര്‍ക്ക് കോസ്റ്റ്യൂം തയ്യാറാക്കി കൊടുക്കലാണ് ഇപ്പോഴത്തെ ജോലി. എപ്പോഴെങ്കിലും മൃഗമായി മാറണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ടോക്കോയുടെ കമ്പനി സാധിച്ചുകൊടുക്കും. ഇതിനുള്ള കോസ്റ്റ്യൂം വാടകയ്ക്കാണ് നല്‍കുക.
ഇതിനോടകം തന്നെ ടോക്കോയുടെ ബിസിനസ് വിജയകരമായിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിരവധി പേരാണ് മൃഗമായി മാറാന്‍ ടോക്കോയെ തേടിയെത്തുന്നത്. ഒരു നായയുടെ കോസ്റ്റ്യൂം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കണമെങ്കില്‍ 49,000 യെന്‍ (28000 രൂപ) നല്‍കണം. രണ്ട് മണിക്കൂറിനാണെങ്കില്‍ 36,000 യെന്നും (20,000 രൂപ) നല്‍കണം. കോസ്റ്റ്യൂം വേണമെങ്കില്‍ 30 ദിവസത്തിന് മുമ്പ് തന്നെ ബുക്ക് ചെയ്യുകയും വേണം.
Content Highlights: what happened to the Japanese man who became a dog
Published: 18 Feb 2025, 10:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented