
ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങൾ നവംബർ ആദ്യവാരം താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ രജിസ്റ്ററിൽ അദിതിയും സിദ്ധാർഥും ഒപ്പുവെക്കുന്നതും ബന്ധുക്കളുടെയും അതിഥികളുടെയും സന്തോഷവും പങ്കുവെക്കുന്ന ചിത്രങ്ങളായിരുന്നു അന്ന് ഇരുവരും പങ്കുവച്ചത്. ഇപ്പോൾ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.
ചുവന്ന സബ്യസാചി ലെഹങ്കയിൽ, മുടി പിന്നിലേക്ക് കെട്ടിയിട്ട് യോജിച്ച ആഭരണങ്ങളുമായി അതിമനോഹരിയായിരുന്നു അതിഥി. സിദ്ധാർത്ഥ് വെള്ള ഷർവാണിയാണ് ചടങ്ങിനായി തിരഞ്ഞെടുത്തത്. വരമാല അണിഞ്ഞ് താലി ചാർത്തുന്ന ചിത്രങ്ങളടക്കം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. സൗന്ദര്യത്തിൻ്റെ രാജ്ഞി, ഒരു മണിരത്‌നം പ്രണയ സിനിമ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സെപ്റ്റംബർ 16-ന് തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 2021-ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരവിവാഹങ്ങളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
Content Highlights: wedding photos of Aditi Rao Hydari and Siddharth
Published: 27 Nov 2024, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented