
തമിഴ് നടന് വിഷ്ണു വിശാലിനും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷവാര്‍ത്ത വിഷ്ണു ആരാധകരുമായി പങ്കുവെച്ചു. വിഷ്ണുവിന്റേയും ജ്വാലയുടേയും നാലാം വിവാഹ വാര്‍ഷികത്തിലാണ് കുഞ്ഞ് പിറന്നതെന്ന പ്രത്യേകതയുമുണ്ട്.
'ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ആര്യന് ഇപ്പോള്‍ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാര്‍ഷികം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങള്‍ക്ക് അമൂല്യമായ ഒരു സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം വേണം.'-കുഞ്ഞിക്കൈ ചിത്രത്തിനൊപ്പം വിഷ്ണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2021 ഏപ്രില്‍ 22-നാണ് ഇരുവരും വിവാഹിതരായത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിഷ്ണുവിന്റേയും ജ്വാലയുടേയും രണ്ടാം വിവാഹമാണിത്. രഞ്ജിന് നട്രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യ. 2010-ല്‍ വിവാഹിതരായ ഇരുവരും എട്ട് വര്‍ഷത്തിനുശേഷം വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ആര്യന് എന്നൊരു മകനുണ്ട്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദാണ് ജ്വാലയുടെ ആദ്യ ഭര്‍ത്താവ്. 2005-ല്‍ വിവാഹതിരായ ഇരുവരും 2011-ല്‍ വിവാഹമോചിതരാകുകയായിരുന്നു.
Content Highlights: vishnu vishal and jwala gutta welcome a baby girl
Published: 22 Apr 2025, 04:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented