ലോകം മുഴുക്കെ പുതുവര്‍ഷത്തെ സ്വീകരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുതുവത്സരാശംസകള്‍ നേര്‍ന്നു. ടീമംഗങ്ങള്‍ സിഡ്‌നിയില്‍ പുതുവത്സരം ആഘോഷിച്ചു. പരിപാടിയില്‍ സൂപ്പര്‍ താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുമുണ്ടായിരുന്നു. ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമംഗമായ ദേവ്ദത്ത് പടിക്കലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

To advertise here,

വിരാട് കോലിയും അനുഷ്‌ക ശര്‍മയും ദേവ്ദത്ത് പടിക്കലും പ്രസിദ്ധ് കൃഷ്ണയും ഉള്‍പ്പെടെ പുതുവര്‍ഷപ്പാര്‍ട്ടിക്കായി പോകുന്നതാണ് വീഡിയോ. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ഓസ്‌ട്രേലിയ 2-1ന് പരമ്പരയില്‍ മുന്നിലെത്തി. വിരാട് കോലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഫോമില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുവര്‍ക്കും പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല. രോഹിത് പരമ്പരയ്ക്കുശേഷം വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.