വരന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് വധുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി

കൂട്ടത്തല്ലിന്റെ വീഡിയോയിൽ നിന്ന് | Photo: Screen grab from x.com/HateDetectors
വിവാഹവേദിയിലെ കൂട്ടത്തല്ലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിരുന്നിനിടെ വിഭവം തീര്‍ന്നതാണ് കൂട്ടയടിക്ക് കാരണമായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബിഹാറിലെ ബോധ് ഗയയിലാണ് സംഭവം.
വധുവിന്റെ കുടുംബം താമസിച്ചിരുന്ന ബോധി ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29-നാണ് സംഭവമുണ്ടായത്. വിരുന്നിനിടെ മധുരവിഭവമായ രസഗുള തീര്‍ന്നുപോയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നാലെ വധുവിന്റേയും വരന്റേയും കൂട്ടര് ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. ഇരിക്കാനായി നിരത്തിയിരുന്ന പ്ലാസ്റ്റിക് കസേരകളാണ് പലരും മര്‍ദിക്കാന്‍ 'ആയുധ'മായി ഉപയോഗിച്ചത്.
വിവാഹ ചടങ്ങുകള്‍ അവസാനിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറയുന്നു. ഭക്ഷണ കൗണ്ടറില്‍ രസഗുള തീര്‍ന്നതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കൂട്ടയടിയായി മാറുകയുമായിരുന്നു. ഇരുപക്ഷത്തേയും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം അടിയുണ്ടായെങ്കിലും വിവാഹം തുടരാമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചെങ്കിലും വധുവിന്റെ കൂട്ടര് വിവാഹത്തില്‍ നിന്ന് പിന്മാറി. കൂടാതെ വരന്റെ വീട്ടുകാര്‍ക്കെതിരെ വധുവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. വധുവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി വരന്റെ മാതാവും രംഗത്തെത്തി. താന്‍ സമ്മാനമായി കൊണ്ടുവന്ന ആഭരണങ്ങള്‍ വധുവിന്റെ കുടുംബം മോഷ്ടിച്ചുവെന്നാണ് അവര്‍ ആരോപിച്ചത്.
Content Highlights: Rasgulla Runs Out: Massive Wedding Brawl Erupts in Bodh Gaya; Groom's Mother Alleges Theft Amid Chaos | Viral Video
Published: 05 Dec 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented