
രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും. തങ്ങളുടെ വിശേഷങ്ങള്‍ പതിവായി യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്നവരാണ് ഇരുവരും. ഇത്തവണ വീട്ടിലെത്തിയപ്പോള്‍ ദേവികയുടെ പ്രസവത്തിലുണ്ടായ സങ്കീര്‍ണതകളും അതിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങളുമാണ് വിജയ് മാധവ് ആരാധകരുമായി പങ്കുവെച്ചത്. ദേവികയുടെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ് സംഭവിച്ചതിനെക്കുറിച്ചും ആ ദിവസങ്ങളില്‍ മനസിലൂടെ പോയ ചിന്തകളെ കുറിച്ചും വിജയ് വീഡിയോയിലൂടെ പറയുന്നുണ്ട്.
'കുടുംബത്തിലേക്ക് ഒരു അതിഥി കൂടെ വന്ന് പുതിയൊരു ജീവിതം തുടങ്ങുകയാണ് ഞങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് ഏകദേശം ഒരു മാസം വ്യത്യാസത്തില്‍ ഇതുപോലെ ആത്മജയെ കൊണ്ട് വന്നു. അന്ന് യാതൊരു പ്രശ്നവുമില്ലായിരുന്നു. പക്ഷേ അഞ്ച് ദിവസം മുന്‍പ് ഈ ബെഡില്‍ കിടന്ന ദേവികയുടെ അവസ്ഥ മോശമായിരുന്നു. വാട്ടര്‍ ബ്രേക്ക് ആവുകയും ഞാന്‍ എടുത്തോണ്ട് ഓടുകയുമായിരുന്നു.
.
അവിടെ ചെന്ന് വേറൊരു ബെഡില്‍ തലയും പൊക്കിയുള്ള കിടപ്പ് വേറെ. ഇപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വന്നപ്പോള്‍ കാര്യങ്ങളെല്ലാം പോസിറ്റീവാണ്. നമ്മള്‍ എന്തൊക്കെ പ്ലാന്‍ ചെയ്താലും വിധി എന്ന് പറയുന്ന സംഭവത്തെ നമുക്ക് മാറ്റാനാവില്ല. സന്തോഷത്തോടെ അതിനെ ഉള്‍ക്കൊള്ളുക, അതേ നമുക്ക് ചെയ്യാനുള്ളൂ. പ്രകൃതി, വിധി അതനുസരിച്ചങ്ങ് പോവുക എന്നേയുള്ളൂ. ദേവിക ബോധം പോയി കിടന്ന 19 മണിക്കൂര്‍, ഡിഫറന്റ് ഇമോഷന്‍സിലൂടെ കടന്നുപോയി. നെഗറ്റീവ് ചിന്തകളിലൂടെയൊക്കെ പോയി. അങ്ങനെയൊരു അവസ്ഥ എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു.
ഒന്നിനോടും ഓവറായി അറ്റാച്ച്ഡ് ആയിട്ടുള്ള ആളല്ല ഞാന്‍. എപ്പോഴും നല്ലത് സംഭവിക്കട്ടെ എന്ന് പറയാറുള്ള ഞാന്‍ ഈ കേസില്‍ മാറ്റി പറഞ്ഞു. ഞാനെന്ത് ചെയ്യുമെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തുറന്ന് പറയാന്‍ പറ്റുന്ന മാനസികാവസ്ഥയിലെത്തുമ്പോള്‍ എല്ലാം പറയാമെന്നും വിജയ് പറയുന്നുണ്ട്
ദേവിക ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ രണ്ട് കാര്യം ആലോചിച്ചു. ഒന്ന് അവസ്ഥകളൊക്കെ പറഞ്ഞ് കൊണ്ട് ഒരു വീഡിയോ ചെയ്താലോ എന്ന് വിചാരിച്ചു. ലക്ഷക്കണക്കിന് ആളുകളിത് കണ്ട് അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമല്ലോ. എന്നാല്‍ യൂട്യൂബും ഫേസ്ബുക്കുമൊക്കെ ഡിലീറ്റ് ചെയ്ത് കളയാനും തോന്നലുണ്ടായി. എന്നാല്‍ രണ്ടും ചെയ്തില്ല. അങ്ങനെ പല മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോയത്. പ്രസവിക്കാന്‍ പോകുന്ന എല്ലാ സ്ത്രീകളും സൗഖ്യത്തോടെ പ്രസവിക്കട്ടെ എന്നും അതിന് താന്‍ പ്രാര്‍ഥിക്കുകയാണെന്നും' കൂടി പറഞ്ഞാണ് വിജയ് വീഡിയോ അവസാനിപ്പിച്ചത്.
Content Highlights: Vijay Madhav & Devika`s Emotional Delivery Story
Published: 07 Feb 2025, 08:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented