
നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരുടേയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളിലെ സമാനമായ പശ്ചാത്തലങ്ങളും ആരാധകർ കണ്ടെത്തിയിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ മുംബൈ വിമാനത്താവളത്തിൽ വിജയ്യും രശ്മികയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഒരേ കാറിൽ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും മാസ്ക് ധരിച്ചിരുന്നു. നേരത്തെ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പോയപ്പോഴും ഇരുവരും പാപ്പരാസികളെ ഒഴിവാക്കാൻ വിമാനത്താവളത്തിൽ ഒറ്റയ്ക്കാണ് വന്നിരുന്നത്. എന്നാൽ ഇത്തവണ ഇരുവരും ഒരുമിച്ചെത്തുകയായിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള കോ ഓർഡ് സെറ്റായിരുന്നു വിജയ്യുടെ ഔട്ട്ഫിറ്റ്. കാഷ്വൽ ഷർട്ടും ട്രൗസേഴ്സും ധരിച്ച് കാഷ്വൽ എയർപോർട്ട് ലുക്കിലാണ് രശ്മികയെത്തിയത്.
രശ്മിക മന്ദാന പലപ്പോഴും വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീട്ടിൽ വെച്ച് പകർത്തിയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, അവർ മഞ്ഞ സാരിയിൽ ഒരു കൂട്ടം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. 'ഈ ചിത്രങ്ങളിൽ എന്റെ ഇഷ്ടപ്പെട്ടതെല്ലാമുണ്ട്. 'സ്ഥലവും, എനിക്ക് സാരി സമ്മാനിച്ച സുന്ദരിയായ സ്ത്രീയും, ഫോട്ടോഗ്രാഫറും'- അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ സമാനമായ ഒരു പശ്ചാത്തലം കണ്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആരാധകർ രംഗത്തെത്തി. ഇത് വിജയ്യുടെ വീടാണെന്നും ഫോട്ടോ എടുത്തത് വിജയ്യാണെന്നും സാരി സമ്മാനിച്ചത് വിജയ്യുടെ അമ്മയാണെന്നും ആരാധകർ കുറിച്ചു.
Content Highlights: vijay deverakonda and rashmika mandanna make rare public appearance
Published: 18 Jun 2025, 10:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented