
സിനിമാ ലോകത്തെ താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ജീവിതത്തിലെ വിശേഷങ്ങളും മക്കളായ ഉലകിന്റേയും ഉയിരിന്റേയും ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടേയാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ബിസിനസ് രംഗത്തേക്കും ചുവടുവെച്ച നയന്‍താര '9 സ്‌കിന്‍' എന്ന പേരില്‍ സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് തുടങ്ങിയിരുന്നു. ഇതിനൊപ്പം സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡ് 'ഫെമി 9'-ന്റേയും 'ദി ഡിവൈന്‍ ഫുഡ്' എന്ന പേരിലുള്ള ഫുഡ് ബ്രാന്‍ഡിന്റേയും ഭാഗമാണ് നയന്‍സും വിഘ്‌നേഷ് ശിവനും.
ഇപ്പോഴിതാ ഫെമി 9-ന്റെ വിജയാഘോഷത്തില്‍ വിഘ്‌നേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവ സമയത്ത് നയന്‍താരയ്ക്കുണ്ടാകുന്ന മൂഡ് സ്വിങ്‌സിനെ കുറിച്ചുമെല്ലാം വിഘ്‌നേഷ് സംസാരിച്ചു. 'പണ്ടൊക്കെ അമ്മയും അനിയത്തിയും എപ്പോഴും ഉപയോഗിക്കുന്ന സാധനമായിരുന്നു സാനിറ്ററി നാപ്കിന്‍. ഞാന്‍ തന്നെ ഒരുപാട് തവണ അവര്‍ക്ക് വാങ്ങികൊടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ ഉള്ളില്‍ എന്താണെന്നും അത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു.
ആദ്യമായിട്ടാണ് സാനിറ്ററി നാപ്കിനുകള്‍കൊണ്ട് ഇത്രയും ഉപയോഗമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്നും ഞാന്‍ മനസിലാക്കുന്നത്. ഇതിന്റെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞവരുടെ കൈയില്‍ നിന്ന് സാംപ്ള്‍ വാങ്ങി വീട്ടില്‍കൊണ്ടുവന്ന് നയന്‍താരയെ ഏല്‍പ്പിച്ചു.
അത് ഉപയോഗിച്ചുനോക്കിയ ശേഷം മാത്രമേ നയന്‍സ് പരസ്യത്തില്‍ അഭിനയിക്കൂ. ഒരു വിഷയത്തെ കുറിച്ച് പുറത്ത് പറയണമെങ്കില്‍ അത് നല്ലതാണെന്ന് അവള്‍ക്ക് തോന്നണം. അങ്ങനെ ആ സാനിറ്ററി നാപ്്കിന്‍ നയന്‍സ് ഉപയോഗിച്ചുതുടങ്ങി. ആറ് മാസത്തോളം അത് തന്നെയാണ് ഉപയോഗിച്ചത്. നല്ല സാധനമാണെന്നായിരുന്നു അഭിപ്രായം.
അതിനുശേഷം എന്റെ സുഹൃത്തുക്കള്‍ക്കും സഹോദരിക്കും ഞാന്‍ ഈ സാനിറ്ററി നാപ്കിന്‍ കൊടുത്തു. അവരും ഉപയോഗിച്ച് നല്ല അഭിപ്രായം പറഞ്ഞു. നയന്‍താര ഫെമി 9-ന്റെ പരസ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ഈ പ്രൊഡക്റ്റ് വിപണയില്‍ എത്തിച്ച് പണം സമ്പാദിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.
ആര്‍ത്തവ സമയത്ത് മൂഡ് സ്വിങ്‌സ് വരുന്നത് സാധാരണമാണ്. അതിനെ കുറിച്ചും എനിക്ക് വലിയ ധാരണയില്ലായിരുന്നു. ആ സമയങ്ങളില്‍ എന്റെ ഭാര്യയും കുറച്ച് ടെറര്‍ ആണ്. ഒന്നു രണ്ട് ആഴ്ച്ച കഴിയുമ്പോള്‍ നോര്‍മലാകും. അങ്ങനെയാണ് ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്.' വിഘ്‌നേഷ് പറയുന്നു.
തന്റെ സന്തോഷത്തിനും ഉയര്‍ച്ചക്കും പിന്നില്‍ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനാണെന്ന് നയന്‍താരയും വ്യക്തമാക്കി. ഇന്നത്തെ കാലത്ത് സ്ത്രീകളെ പിന്തുണയ്ക്കുന്ന പുരുഷന്‍മാരെ വിരളമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും തന്നെ വലിയ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ഭര്‍ത്താവാണെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
'എന്റെ ഉയര്‍ച്ചയുടെ എല്ലാ ക്രെഡിറ്റും എന്റെ ഭര്‍ത്താവിനാണ്. എല്ലാ പുരുഷന്റേയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന കാര്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ സന്തോഷവതിയായ ഒരു സ്ത്രീക്ക് വേണ്ടി ഒരു പുരുഷന്‍ നില്‍ക്കുന്നത് അപൂര്‍വമാണ്. ഇത്തരത്തിലുള്ള ആളുകളെ ഞാന്‍ അധികം കണ്ടിട്ടില്ല. ഒരു സിനിമയുടെ ഭാഗമായിട്ടാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഞങ്ങള്‍ പ്രണത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹമാണ് എന്നെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത്. എന്റെ തീരുമാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അതിന് പകരം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കി.' നയന്‍താര വ്യക്തമാക്കി.
Content Highlights: vignesh shivan talks about nayantharas periods day mood swings
Published: 13 Jan 2024, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented