
വരുൺ ധവാൻ വളര്‍ത്തുനായക്കൊപ്പം | Photo: www.instagram.com/varundvn
മകളോടും വളര്ത്തുനായയോടും സ്നേഹം ഒരുപോലെയാണെന്ന് ബോളിവുഡ് താരം വരുണ്‍ ധവാന് ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് വരുണ്‍ തന്റെ വളര്‍ത്തുനായയോടുള്ള സ്നേഹം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയത്. പരിപാടിയില്‍ ആലിയ ഭട്ടും അതിഥിയായിരുന്നു. ഇരുവരും തങ്ങളുടെ ജീവിതത്തെ കുറിച്ചും ബോളിവുഡ് കരിയറിനെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പരിപാടിയുടെ അവതാരകാരായ കാജോളിനോടും ട്വിങ്കിള്‍ ഖന്നയോടും പങ്കുവെച്ചു. പക്ഷെ, വളര്‍ത്തുനായയേയും മകളേയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന വരുണിന്റെ വാക്കുകള്‍ രണ്ട് അവതാരകരെയും ഞെട്ടിച്ചു.
നായയെയും മകളെയും വേര്‍തിരിച്ച് കാണുന്നില്ല
വളര്‍ത്തുനായ ജോയിയുടെ വരവ് തന്നെ നല്ലരീതിയില്‍ മാറ്റിയെന്ന് വരുണ്‍ പറഞ്ഞു. ഇത് കേട്ട് അമ്പരന്ന ട്വിങ്കില്‍ ഇടപെട്ടു,
“ഒരു നിമിഷം, നിങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ നിങ്ങള്‍ മാറിയില്ല, പക്ഷെ നായ് കുട്ടിക്ക് വേണ്ടി നിങ്ങള്‍ മാറി? ഇത് കേട്ട ആലിയ ഇടപെട്ടു, 'ജോയിയാണ് ആദ്യം വന്നത്.'
“ജോയിക്ക് വേണ്ടി എന്തും ചെയ്യാന്‍ തനിക്ക് കഴിയും' എന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇത് കേട്ട ട്വിങ്കിള്‍ മകള്‍ ലാറയുടെ കാര്യത്തിലും ഇങ്ങനെയാണോ എന്ന് ചോദിച്ചു. താന്‍ രണ്ട് പേരെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും അതിന് എനിക്ക് കഴിയില്ലെന്നും ഇത് ക്യാമറയുടെ മുന്നില്‍ വെറുതെ പറയുന്നതല്ലെന്നുമായിരുന്നു വരുണിന്റെ പ്രതികരണം.
“ഇതാദ്യമായാണ് എനിക്കൊരു നായ്ക്കുട്ടിയെ കിട്ടുന്നത്, അതിനാല്‍ അവനുമായുള്ള എന്റെ ബന്ധം മറ്റൊരു തലത്തിലാണ്. മറ്റൊരു ജീവിയുമായും എനിക്ക് അത്തരമൊരു ബന്ധമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'. നടന് ഇത് പറഞ്ഞപ്പോള്‍, ആലിയ പോലും അത്ഭുതപ്പെട്ട് വരുണിനെ നോക്കി 'ശരിക്കും?' എന്ന് ചോദിച്ചു. ട്വിങ്കിളും കജോളും അമ്പരന്നിരിക്കുകയായിരുന്നു. വരുണിന്റേയും നടാഷ ദലാലിന്റേയും മകളാണ് ലാറ. 2024 ജൂണിലാണ് ലാറയുടെ ജനനം.
വരുണ്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം ശശാങ്ക് ഖൈതാന്റെ റൊമാന്റിക് കോമഡിയായ 'സണ്ണി സന്‍സ്കാരി കി തുളസി കുമാരി'യാണ്. ജാന്‍വി കപൂറാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. സാനിയ മല്‍ഹോത്ര, രോഹിത് സറഫ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദസറ ദിനത്തില്‍ ഇന്ത്യയില്‍ ചിത്രം 9.25 കോടി രൂപയുടെ കളക്ഷന്‍ നേടി. എന്നാല്‍ കളക്ഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച 4.04 കോടി രൂപ മാത്രമാണ് നേടിയത്. ചിത്രം നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: On 'Two Much with Kajol and Twinkle', Varun Dhawan stunned hosts Kajol and Twinkle Khanna by equating his love for pet dog Joey and daughter Lara
Published: 04 Oct 2025, 05:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented