അമേരിക്കയിലെ സങ്കീർണമായ നിയമങ്ങൾ കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങി ദമ്പതികൾ. 15 വർഷത്തോളം അമേരിക്കയിൽ താമസിച്ച, മൗറി ലിവിങ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപക ആസ്ത ചതുർവേദിയും ഭർത്താവുമാണ് ബെംഗളൂരുവിൽ പുതിയ ജീവിതം തുടങ്ങിയത്. ഒരു സ്റ്റാർട്ടപ്പ് ആശയത്തിൽ തുടങ്ങിയ ചിന്ത അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന തീരുമാനമായി മാറുകയായിരുന്നു.
ഈ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും വർഷങ്ങളായുള്ള അനിശ്ചിതത്വങ്ങളുടെ ഫലമാണെന്നും ആസ്ത വ്യക്തമാക്കി. 'യുഎസിൽ ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ 15 വർഷത്തോളം ചെലവഴിച്ചു. എന്നാൽ അവിടെ സ്ഥിരതാമസമാക്കുന്ന കാര്യത്തിൽ വ്യക്തിമായ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല'-ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ആസ്ത പറയുന്നു.
ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാത്തിരിപ്പാണ് ദമ്പതികളെ ഏറെ അലട്ടിയത്. ടെക് കമ്പനികളിൽ മികച്ച കരിയറും സ്ഥിരതയുള്ള വരുമാനവുമുണ്ടായിട്ടും ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടി വന്നു. ആസ്ത 2020-ലും ഭർത്താവ് 2015-ലുമാണ് ഗ്രീൻ കാർഡിനായി അപേക്ഷിച്ചത്. എന്നാൽ കാത്തിരിപ്പ് മാത്രം അവശേഷിച്ചു. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിച്ചത്.
2024-ൽ ഇന്ത്യയിലേക്ക് നടത്തിയ യാത്രയും അവരുടെ തീരുമാനത്തിൽ നിർണായകമായി. തന്റെ പുതിയ സ്റ്റാർട്ടപ്പ് സംരംഭത്തിന് ഒരു ചീഫ് ടെക്‌നോളജി ഓഫീസറെ കണ്ടെത്താനാണ് ആസ്ത ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച അവരെ സ്വാധീനിച്ചു. ഇതും ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമായി.
ഇന്ത്യയിലേക്ക് വരുന്നതിന്റെ ഭാഗമായി സാൻഫ്രാൻസിസ്‌കോയിലെ തങ്ങളുടെ ഏകദേശം 19 കോടി രൂപ വിലമതിക്കുന്ന തങ്ങളുടെ ആഡംബര വീട് അവർ വിറ്റു. ബെംഗളൂരുവിൽ തുടക്കത്തിൽ വാടകയ്ക്ക് താമസിച്ച അവർ ഇപ്പോൾ സ്വന്തമായി വീട് വാങ്ങി. ബെംഗളൂരുവിലെത്തിയപ്പോൾ ചില കാര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്തുവെന്നും ആസ്ത പറയുന്നു. ദൈനംദിന ഔദ്യോഗിക സംവിധാനങ്ങൾ ഇന്ത്യയിൽ മന്ദഗതിയിലാണെന്ന് അവർ പറയുന്നു. നഗരത്തിലെ ട്രാഫിക്കും ബിസിനസും ബാങ്ക് അക്കൗണ്ടും തുടങ്ങാനുള്ള സങ്കീർണമായ പേപ്പർ വർക്കുകളും വെല്ലുവിളിയായി. മെച്ചപ്പെട്ട ആരോഗ്യസംവിധാനവും കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസവും ഇന്ത്യയുടെ പോസിറ്റീവ് വശങ്ങളാണെന്നും ആസ്ത കൂട്ടിച്ചേർത്തു.
Content Highlights: Long-term US green card uncertainty led to the decision to move., Transition from Silicon Valley careers to building a startup in Bengaluru., Strategic relocation involving home sale in San Francisco and settling in India., Emphasis on the importance of community and lifestyle adjustments in India.
Published: 14 Jun 2026, 10:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented