
നടന് മനോജ് കെ ജയന്റേയും നടി ഉര്‍വശിയുടേയും മകള്‍ തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജാലക്ഷ്മി സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സഹോദരി ശ്രേയയ്ക്കും സഹോദരന് അമൃതിനുമൊപ്പമുള്ള ചിത്രമാണ് തേജാലക്ഷ്മി പോസ്റ്റ് ചെയ്തത്.
ലണ്ടനില്‍ നിന്നെടുത്തതാണ് ഈ ചിത്രം. മനോജ് കെ ജയനും ഭാര്യ ആശയ്ക്കുമൊപ്പം ലണ്ടനിലാണ് തേജാലക്ഷ്മി വളര്‍ന്നതും പഠിച്ചതും. ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം തേജാലക്ഷ്മി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രവും താരപുത്രി പങ്കുവെച്ചിരുന്നു.
മനോജ് കെ ജയന്റെ ഭാര്യ ആശയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശ്രേയ. കുഞ്ഞാറ്റയും ശ്രേയയും ഏകദേശം ഒരേ പ്രായമുള്ളവരാണ്. മനോജ് കെ ജയന്റേയും ആശയുടേയും മകനാണ് അമൃത്.
നേരത്തെ മകള്‍ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉര്‍വശിയും പോസ്റ്റ് ചെയ്തിരുന്നു. ഇഷാന് പ്രജാപതി എന്ന അനിയന് കൂടിയുണ്ട് കുഞ്ഞാറ്റയ്ക്ക്. ഉര്‍വശിയുടേയും ശിവപ്രസാദിന്റേയും മകനാണ് ഇഷാന്. ഉര്‍വശി കുടുംബസമേതം ചെന്നൈയിലാണ് താമസിക്കുന്നത്.
Content Highlights: tejalakshmi aka kunjatta daughter of manoj k jayan and urvashi shares photo with siblings
Published: 09 Jan 2024, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented