ഹോളിവുഡ് താരം സിഡ്നി സ്വീനി കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പുകള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ മേയ് അവസാനമാണ് കൗതുകത്തോടെ ലോകം കേട്ടത്. ബാത്ത് ടബ്ബിലെ ബബിള്‍ ബാത്തിനുശേഷമുള്ള വെള്ളം ഉപയോഗിച്ചാണ് സോപ്പുകള്‍ നിര്‍മിക്കുന്നത്. ഡോ. സ്ക്വാച്ച് എന്ന കമ്പനിയുമായി ചേര്‍ന്നായിരുന്നു സോപ്പ് നിര്‍മാണം. ഇപ്പോഴിതാ ബ്രിട്ടീഷ് കമ്പനിയായ യൂണിലിവര്‍ ഡോ. സ്ക്വാച്ചിനെ ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഡോ. സ്ക്വാച്ചിനെ തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് യൂണിലിവര്‍ കഴിഞ്ഞമാസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150 കോടി ഡോളര്‍ അഥവാ 12,833 കോടി ഇന്ത്യന്‍ രൂപയിലേറെ നല്‍കിയാണ് യൂണിലിവര്‍ ഡോ. സ്ക്വാച്ചിനെ സ്വന്തമാക്കിയത്. ജെന്‍ സി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ടിക്ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് തങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ് ഡോ. സ്ക്വാച്ച് ചെയ്തിരുന്നത്. 2021-ല്‍ 855.5 കോടി രൂപയുടെ (10 കോടി ഡോളര്‍) വാര്‍ഷിക വിറ്റുവരവാണ് കമ്പനി ഉണ്ടാക്കിയത്. ഇതുതന്നെയാണ് ഇത്ര വലിയ തുക നല്കി കമ്പനിയെ യൂണിലിവര്‍ ഏറ്റെടുക്കാന്‍ കാരണം.
Also Read: ചാറ്റ്ജിപിടിയുടെ സഹായത്തോടെ 20 ലക്ഷത്തിന്റെ കടം തീര്‍ത്തു; എങ്ങനെയെന്ന് വിശദീകരിച്ച് യുവതി | വീഡിയോ
അതേസമയം ഇത്ര വലിയ തുകയുടെ ഇടപാടാണ് നടന്നതെങ്കിലും അതില്‍ നിന്ന് ഒരു രൂപ പോലും സിഡ്നി സ്വീനിക്ക് ലഭിച്ചിട്ടില്ല. കമ്പനിയുടെ സ്ഥാപകരും ഓഹരിയുടമകളുമായാണ് യൂണിലിവറിന്റെ ഇടപാട്. ഡോ. സ്ക്വാച്ചിന്റെ ബ്രാന്‍ഡ് അംബാസറായിരുന്ന സിഡ്നി സ്വീനി, താന്‍ കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഒരിക്കലും ഓഹരിയുടമയായിരുന്നില്ല. അതാണ് ഈ ഇടപാടില്‍ താരത്തിന് പണം ലഭിക്കാതിരുന്നത്.
2013-ലാണ് യുഎസ് ആസ്ഥാനമായ ഡോ. സ്ക്വാച്ച് ആരംഭിച്ചത്. പുരുഷന്മാര്ക്കുവേണ്ടിയുള്ള ഉത്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. 2024-ല്‍ സിഡ്നി സ്വീനി ബ്രാന്‍ഡ് അംബാസഡറായതോടെയാണ് കമ്പനിയുടെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് അവര്‍ കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പുണ്ടാക്കാനുള്ള തീരുമാനം വരുന്നത്.
താന്‍ കുളിച്ച വെള്ളം വേണമെന്ന് ആരാധകര്‍ തുടര്‍ച്ചയായി ആവശ്യപ്പെടാറുണ്ടെന്നും അങ്ങനെയാണ് ഇത്തരമൊരു സോപ്പിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചതെന്നുമാണ് സിഡ്നി അന്ന് പറഞ്ഞത്. 'സിഡ്നിസ് ബാത്ത് വാട്ടര്‍ ബ്ലിസ്' എന്നാണ് സോപ്പിന്റെ പേര്.
Don't Miss: 'നാല് തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള പണമുണ്ട്, അഞ്ച് കോടിയുടെ കാര്‍ വാങ്ങിയത് ഒന്നും ആലോചിക്കാതെ'
നേരത്തെ ഡോ.സ്ക്വാച്ചിന്റെ നാച്വറല്‍ ബോഡി വാഷിന്റെ പരസ്യത്തില്‍ സിഡ്നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടബ്ബില്‍ ബബിള്‍ ബാത്ത് ചെയ്യുന്ന രീതിയിലായിരുന്നു ആ പരസ്യം. ആ പരസ്യത്തില്‍ ഉപയോഗിച്ച വെള്ളമാണ് ശേഖരിച്ച്, സോപ്പുകളായി എത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. 5000 സോപ്പുകളാണ് വില്‍പ്പനയ്ക്കായെത്തിയത്. ഒരു സോപ്പിന് ഏകദേശം 680 രൂപയാണ് വില.
സിനിമയിലൂടെ കടന്നുവന്ന്, സീരിയലിലുകളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന താരമാണ് സിഡ്നി സ്വീനി. 'ZMD: Zombies of Mass Destruction' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നാലെ ഹ്രസ്വചിത്രങ്ങളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു. അതിനിടയിലാണ് ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നത്. 2018-ല്‍ 'Everything Sucks!' എന്ന അമേരിക്കന്‍ കോമഡി ഡ്രാമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 'The Handmaid's Tale', 'Sharp Objects' എന്നിവയിലൂടെ പ്രസിദ്ധയായി. പിന്നാലെയെത്തിയ എച്ച്ബിഒ ചാനലിലെ 'യുഫോറിയ' എന്ന ഡ്രാമ സീരീസാണ് സിഡ്നിയുടെ കരിയറിലെ വമ്പന്‍ ഹിറ്റ്. 2020-ല്‍ ഫിഫ്റ്റ്-ഫിഫ്റ്റി ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണക്കമ്പനിയും അവര്‍ ആരംഭിച്ചു. 2022-ല്‍ ടൈം മാസികയുടെ 'ടൈം 100 നെക്സ്റ്റ് ലിസ്റ്റി'ല്‍ അവര്‍ ഇടംപിടിച്ചു. പല വന്‍കിട ബ്രാന്‍ഡുകളും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിഡ്നിയെ നിയോഗിച്ചു.
Also Read: 'വേർപിരിഞ്ഞെങ്കിലും ജീവിതസായാഹ്നത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്'
Content Highlights: Company selling Sydney Sweeney's bathwater soap sold for $1.5 billion; but actor gets nothing
Published: 03 Jul 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented