തമിഴ് ചലച്ചിത്രതാരം സൂര്യയുടെ 'അഗരം' ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ആശംസകളറിയിച്ചും സിപിഎം നേതാവ് കെ.കെ. ശൈലജ. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ. ശൈലജ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞദിവസമാണ് അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികാഘോഷം നടന്നത്. ചടങ്ങിനിടെ സൂര്യ വികാരാധീനനായത് വലിയ വാര്‍ത്തയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 2006 സെപ്റ്റംബര്‍ 25-നാണ് സൂര്യയുടെ നേതൃത്വത്തില്‍ അഗരം ആരംഭിച്ചത്. തന്റെ 35-ാം വയസില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷനെ ഇന്ന് നയിക്കുന്നത് ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണെന്ന് സൂര്യ പറഞ്ഞിരുന്നു. നടന്‍ കമല്‍ഹാസനായിരുന്നു അഗരം ഫൗണ്ടേഷന്റെ വാര്‍ഷിക ചടങ്ങിലെ മുഖ്യാതിഥി.
കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്. സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍. ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ് 51 പേരും തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ് 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്. സൂര്യയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.
Content Highlights: KK Shailaja, MLA and CPM leader, praises Tamil actor Suriya's Agaram Foundation
Published: 07 Aug 2025, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented