ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഭാര്യ പായല്‍ അബ്ദുള്ളയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. വിവാഹമോചനം ആവശ്യപ്പെട്ട് ഒമര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇരുവരും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഒരുമിച്ചിരുന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളില് ശ്രമങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കേസ് പരിഗണിക്കുന്നത് മേയ് ഏഴിലേക്ക് മാറ്റി.
2023 ഡിസംബര്‍ 12-ന് ഡല്‍ഹി ഹൈക്കോടതി ഒമറിന്റെ വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ അപ്പീലില്‍ ഒരു കഴമ്പുമില്ലെന്ന് പറഞ്ഞ കോടതി ഒമറിന് വിവാഹമോചനം നല്‍കാതിരുന്ന 2016-ലെ കുടുംബ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
Content Highlights: supreme court directs omar abdullah and wife to resolve marital issues
Published: 17 Apr 2025, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented