ടി ശ്രീലീലയും മുംബൈ ഇന്ത്യൻസ് താരം തിലക് വർമയും പ്രണയത്തിലാണെന്ന പ്രചാരണമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. കഴിഞ്ഞദിവസം ധരംശാലയിൽ നടന്ന പഞ്ചാബ്-മുംബൈ ഐപിഎൽ മത്സരത്തിന് പിന്നാലെയാണ് ഇത്തരമൊരു പ്രചാരണം തുടങ്ങിയത്. മത്സരം കാണാൻ ശ്രീലീല എത്തിയിട്ടുണ്ടെന്നും തിലക് എന്നെഴുതിയ ജേഴ്‌സിയാണ് താരം ധരിച്ചതെന്നും പലരും പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലീലയുടെ അമ്മ ഡോ. സ്വർണലത.

To advertise here,

തിലക് വർമയും ശ്രീലീലയും പ്രണയത്തിലാണെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നാണ് സ്വർണലത പറയുന്നത്. അവർ രണ്ടുപേരും തമ്മിൽ ഇതുവരെ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളിൽ തരിമ്പും സത്യമില്ല. എല്ലാം കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞു. ഡെക്കാൻ ക്രോണിക്കിളിനോടാണ് സ്വർണലത ഇക്കാര്യങ്ങൾ പറയുന്നത്.

'അവൾ ഇപ്പോൾ ജൂണിൽ നടക്കാനിരിക്കുന്ന നീറ്റ്-പിജി പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവൾ പൂർണമായും പഠനത്തിലും സിനിമയിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പ്രണയം, വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്കെത്താൻ അവൾക്ക് ഇനിയും അഞ്ചോ ആറോ വർഷം മുമ്പിലുണ്ട്. അവൾ ഇപ്പോൾ പഠനവും അഭിനയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ്.' -സ്വർണലത പറഞ്ഞു.

ധരംശാലയിലെ മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയിരുന്നു. മുംബൈ ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടക്കുന്ന തിലക് വർമയെ ചൂണ്ടി, 'അവൻ പ്രണയത്തിലാണ്' എന്ന് സൂര്യകുമാർ യാദവ് തമാശരൂപേണ പറഞ്ഞതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.

പിന്നാലെ, പ്രണയം പുറത്തായ ശേഷം ഇരുവരും പരസ്പരം സാമൂഹികമാധ്യമങ്ങളിൽ അൺഫോളോ ചെയ്‌തെന്നുവരെ പ്രചാരണമുണ്ടായി. നേരത്തെ ഇരുവരും വൈകുണ്ഠ ഏകാദശി ദിവസം ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചതും ആളുകൾ ചൂണ്ടിക്കാട്ടി. എന്നാൽ, സാമൂഹികമാധ്യമങ്ങളിലെ വാദങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലീലയുടെ അമ്മ.