
വന്ദേ ഭാരതിൽ യാത്ര ചെയ്തതിന് പിന്നാലെ ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് നടൻ സോനു സൂദ് പങ്കുവെച്ച പോസ്റ്റിന് താഴെ വിമർശനം. വർഷങ്ങൾക്ക് മുമ്പ് നാഗ്പുരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര ഓർത്തെടുത്തായിരുന്നു സോനു സൂദ് ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ചത്.
ആ കാലത്ത് നിന്ന് റെയിൽവേ ഒരുപാട് വളർച്ച നേടിയിട്ടുണ്ടെന്നും റെയിൽവേ നൽകുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും സോനു സൂദ് എക്‌സിൽ കുറിച്ചു. അന്ന് തിരക്കുള്ള തീവണ്ടിയിൽ പേപ്പർ വിരിച്ചാണ് രാത്രി കിടന്നുറങ്ങിയിരുന്നതെന്നും സോനു സൂദ് കുറിച്ചു. ഇന്ത്യൻ റെയിൽവേ ഇത്തരം അദ്ഭുതകരമായ പ്രവർത്തനങ്ങൾ തുടരുകയെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇതെല്ലാം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് സോനു സൂദിനെ വിമർശിച്ച് പ്രതികരിച്ചത്. വിഐപികൾക്ക് മാത്രമേ നിങ്ങൾ പറഞ്ഞ സൗകര്യങ്ങൾ ലഭിക്കുകയുള്ളൂവെന്നും വിഐപി അല്ലാത യാത്ര ചെയ്താൽ യാഥാർഥ്യം മനസിലാക്കാമെന്നും ഒരാൾ കുറിച്ചു. എസിയില്ലാത്ത ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്താലേ പ്രശ്‌നങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു മറ്റൊരു പ്രതികരണം. 'സാധാരണക്കാർ എന്താണ് നേരിടുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയുമില്ല. ട്രെയിൻ വൈകുന്നതും ടിക്കറ്റുകൾ ലഭിക്കാത്തതുമൊന്നും നിങ്ങൾക്ക് അറിയില്ല.'-എന്ന് ഒരാൾ കുറിച്ചു.
സോനു സൂദിനെ അനുകൂലിച്ചും പ്രതികരണങ്ങളുണ്ട്. 'ഇന്ത്യൻ റെയിൽവേക്ക് പ്രശ്‌നങ്ങളുണ്ട് എന്നത് നിഷേധിക്കുന്നില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ പുരോഗതി വിലയിരുത്താതിരിക്കരുത്. വന്ദേ ഭാരത്, അമൃത് ഭാരത് സ്റ്റേഷൻ, വൈദ്യുതീകരണം, വൃത്തിയുള്ള സ്റ്റേഷനുകൾ, കവച്, വടക്കുകിഴക്കൻ റെയിൽവേയും ഡി.എഫ്.സിയും-കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.'-എന്നായിരുന്നു ഒരു പ്രതികരണം.
Content Highlights: Sonu Sood reflects on his early struggling days versus modern train travel., Actor praises the quality, food, and staff of the Vande Bharat Express., Highlights the significant growth of Indian Railways infrastructure., Public response reveals a divide between luxury travel experiences and common commuter challenges.
Published: 15 Jun 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented