പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ് കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു.
നിലത്ത് പതിച്ച തല്‍ക്ഷണം ജേഡ് ഡാമറല്‍ മരിച്ചു. ജേഡിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഇല്ല എന്ന് പോലീസ് അറിയിച്ചു.
മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്കൈ ഡൈവിങ്ങില്‍ വളരെയേറെ പരിചയമുള്ള ജേഡ് നാനൂറിലേറെ തവണ ആകാശച്ചാട്ടം നടത്തിയിട്ടുണ്ട്. ദക്ഷിണ വെയില്സിലുള്ള കെയ്ര്ഫിലിയില് നിന്നുള്ള ഇവര്‍ ബെന്‍ ഗുഡ്ഫെല്ലോ എന്ന 26-കാരനുമായി പ്രണയത്തിലായിരുന്നു. ഇയാളും സ്കൈ ഡൈവറാണ്. മാസങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസം.
ഇരുവരും 'ബ്രേക്ക് അപ്പാ'യതിന്റെ പിറ്റേ ദിവസമാണ് ജേഡ് പതിനായിരം അടി മുകളില്‍ നിന്ന് ചാടിയത്. സംഭവദിവസം തലേന്ന് രാത്രി ബെന്‍ ഏകപക്ഷീയമായി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അടുത്തദിവസം ബെന്‍ സാധാരണപോലെ ജോലിക്ക് പോകുകയും ചെയ്തു. പ്രമുഖ കാര്‍ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ബെന്‍. കൂടാതെ ഒരു ബാന്‍ഡിലെ ഗായകനും ഗിറ്റാറിസ്റ്റുമായിരുന്നു ഇയാള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ ഹെല്പ്ലൈന് നമ്പര്‍: 1056)
Content Highlights: Day After Breakup, Skydiver Jumps From 10,000 Ft, Refuses To Deploy, Died
Published: 27 May 2025, 06:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented