കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാർ. മുത്തശ്ശിക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള നിമിഷമാണ് സിതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മുത്തശ്ശിയെ ഊഞ്ഞാലാട്ടിക്കൊണ്ട് പാട്ട് പാടുന്നത് വീഡിയോയിൽ കാണാം.

To advertise here,

'അതേ, എന്റെ ചിരി ഉച്ചത്തിലുള്ളതാണ്. അത് ഞാൻ തിരഞ്ഞെടുത്തതല്ല. എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്.' എന്നാണ് സിതാര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. വീഡിയോയിൽ കുടുംബാംഗങ്ങളെല്ലാം ഉറക്കെ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ചിരിച്ച് ചിരിച്ച് കരഞ്ഞുവെന്നും ഈ ചിരി പാരമ്പര്യമാണെന്ന് മനസിലായെന്നും അവർ കുറിച്ചു.