കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും മാത്രമല്ല, സിംഗിള്‍സിനും (പങ്കാളികളില്ലാത്തവർ) ഉണ്ട് ഒരു പ്രത്യേകദിനം. 'സിംഗിള്‍സ് ഡേ' എന്നറിയപ്പെടുന്ന ഈ ദിവസം അവിവാഹിതരും കാമുകി, കാമുകന്മാര് ഇല്ലാത്തവരും സ്വയം മതിമറന്ന് ആഘോഷിക്കും. നവംബര്‍ 11 ആണ് 'സിംഗിള്‍സ് ഡേ' ആയി ആചരിക്കുന്നത്. ചൈനയിലാണ് നവംബര്‍ 11 സിംഗിള്‍സ് ഡേ ആയി ആചരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ലോകവ്യാപകമായി പലയിടങ്ങളിലും ഈ പ്രത്യേകദിവസത്തിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.
90-കളില്‍ ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് നവംബര്‍ 11 സിംഗിള്‍സ് ഡേ ആയി ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രണയബന്ധങ്ങളില്ലാത്തവര് നവംബര്‍ 11 സിംഗിള്‍സ് ഡേ ആയി ആചരിക്കാന്‍ തിരഞ്ഞെടുത്തതിന് പിന്നിലും ഒരു കാരണമുണ്ട്. 11-ാം മാസത്തിലെ 11-ാം ദിവസം എന്നതാണ് അതിന് കാരണം. 11.11 എന്നെഴുതുമ്പോള്‍ ഒന്ന് എന്ന അക്കം നാലുതവണ വരുന്നത് സിംഗിള്‍സിന്റെ പ്രതീകമായി ഇവര്‍ കാണുന്നു.
90-കളില്‍ ചൈനയില്‍ തുടങ്ങിയ സിംഗിള്‍സ് ഡേ ആഘോഷം വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റുരാജ്യങ്ങളിലേക്കും വ്യാപിച്ചു. 2009-ല്‍ ചൈനയിലെ ഇ-കൊമേഴ്സ് ഭീമനായ ആലിബാബ സിംഗിള്‍സ് ഡേ പ്രമാണിച്ച് പ്രത്യേക ഷോപ്പിങ് ഓഫറുകളും മറ്റും മുന്നോട്ടുവെച്ചതോടെ വാണിജ്യപരമായും സിംഗിള്‍സ് ഡേ പ്രധാന്യം നേടി.
സ്വാതന്ത്ര്യം ആഘോഷിക്കുന്നതിലും സ്വയം സ്നേഹിക്കുന്നതിലുമാണ് സിംഗിള്‍സ് ഡേ പ്രധാന്യംനല്കുന്നത്. സിംഗിളായിട്ടുള്ളവര് യാത്രകള്ചെയ്തും ഇഷ്ടപ്പെട്ട സിനിമകള്‍ കണ്ടും ഷോപ്പിങ് നടത്തിയും ഈ ദിവസം ആഘോഷിക്കുന്നു.
ഇത്തവണത്തെ സിംഗിള്‍സ് ഡേയിലും പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളും ട്രാവല്‍, ഇലക്ട്രോണിക് കമ്പനികളും വ്യത്യസ്ത ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്കായി വിമാനടിക്കറ്റുകളിലടക്കം ഓഫറുകള്‍ അവതരിപ്പിച്ച് ട്രാവല്‍ കമ്പനികളും ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഹോട്ടലുകളും സിംഗിളായിട്ടുള്ളവരെ സന്തോഷിപ്പിക്കുന്നു. അതേസമയം, നവംബര്‍ 11 സിംഗിള്‍സ് ഡേയ്ക്ക് ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ല.
Content Highlights: november 11 celebrates as singles day
Published: 11 Nov 2024, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented