40-ാം പിറന്നാള്‍ ആഘോഷമാക്കി ഗായിക രഞ്ജിനി. അടുത്ത സുഹൃത്തുക്കള്‍ക്കായി രഞ്ജിനി നൈറ്റ് പാര്‍ട്ടി ഒരുക്കി. ഗോള്‍ഡന്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണില്‍ അതിസുന്ദരിയായാണ് രഞ്ജിനി പാര്‍ട്ടിക്കെത്തിയത്.

To advertise here,

രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. രഞ്ജിനി ജോസിനെ ചേര്‍ത്തുപിടിച്ച് രഞ്ജിനി ഹരിദാസ് ചുംബിക്കുന്നത് ചിത്രങ്ങളില്‍ കാണാം. 'കഴിഞ്ഞ രാത്രിയെ കുറിച്ച്, ഇങ്ങനെയായിരുന്നു തുടക്കം' എന്ന ക്യാപ്ഷനോടെയാണ് രഞ്ജിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

ഇതിന് താഴെ നിരവധി പേരാണ് രഞ്ജിനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്. 40 വയസായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നും മിക്കവരുടേയും കമന്റ്. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. ഏറെ പ്രതിസന്ധി നിറഞ്ഞ സമയത്ത് ഒരു കുടുംബാംഗത്തെ പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നുവെന്നും തന്നെ പൂര്‍ണമായും രഞ്ജിനിക്ക് അറിയാമെന്നും ഒരു അഭിമുഖത്തില്‍ രഞ്ജിനി ജോസ് പറഞ്ഞിരുന്നു.