
ദേശീയഗാനാലാപനത്തിനിടെ ഇന്ത്യൻ താരങ്ങൾ, ശ്രേയാ ഘോഷാൽ ദേശീയഗാനം ആലപിക്കുന്നു | Photos: Screen grab / ICC video
വനിതാ ക്രിക്കറ്റ് ലോകകപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഗുവാഹാട്ടിയിലുള്ള എസിഎ സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ആദ്യമത്സരം. എന്നാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങളേക്കാള്‍ ആരാധകരുടെ മനംകവര്‍ന്നത് മറ്റൊരാളായിരുന്നു - ഗായിക ശ്രേയാ ഘോഷാല്‍.
മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് രണ്ട് രാജ്യങ്ങളുടേയും ദേശീയഗാനം ആലപിക്കുന്നത് പതിവാണ്. ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാനാണ് ശ്രേയാ ഘോഷാല്‍ സ്റ്റേഡിയത്തിലെത്തിയത്. അതും പരമ്പരാഗത അസമീസ് സാരിയുടുത്ത്.
ശ്രേയ ആലപിച്ച വിവിധ ഭാഷകളിലെ ഒട്ടേറെ ഗാനങ്ങള്‍ നെഞ്ചിലേറ്റിയവരാണ് ഇന്ത്യക്കാര്‍. അതിനാല്‍ തന്നെ ദേശീയഗാനാലാപനം ഗംഭീരമായിരിക്കും എന്ന് തീര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മധുരമായാണ് ഇന്ത്യന്‍ ദേശീയഗാനം ശ്രേയാ ഘോഷാല്‍ ആലപിച്ചത്.
ശ്രേയാ ഘോഷാലിന്റെ ദേശീയഗാനാലാപനം കഴിഞ്ഞ ഉടന്‍ വലിയ കൈയടികളും ആരവങ്ങളുമാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്.
ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ചു. മഴകാരണം 47 ഓവറായി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 269 റണ്‍സെടുത്തപ്പോള്‍ ലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 റണ്‍സായിരുന്നു. ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35) എന്നിവരാണ് അല്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി ദീപ്തി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ ഇന്നിങ്സുകളാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച മുന്നില്‍ക്കണ്ട ഇന്ത്യയെ കരകയറ്റിയത് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ദീപ്തി ശര്‍മ - അമന്‍ജോത് കൗര്‍ സഖ്യമായിരുന്നു.
Content Highlights: Shreya Ghoshal sings National Anthem live at ICC Women’s World Cup 2025 Opener in Guwahati | Video
Published: 01 Oct 2025, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented