സ്ത്രീ-2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായി മാറിയതിനുപിന്നാലെ ശ്രദ്ധ കപൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പങ്കാളിയെ കുറിച്ചുള്ള താരത്തിന്റെ പരാമര്‍ശമാണ് കാരണം. തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രാണ് ശ്രദ്ധ കപൂര്‍ പലപ്പോഴും പങ്കുവെക്കാറുള്ളത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ശ്രദ്ധ കപൂര്‍ പങ്കാളിയെ കുറിച്ച് സൂചിപ്പിച്ചത്.
അഭിമുഖത്തിനിടെ ശ്രദ്ധയോട് പ്രണയബന്ധങ്ങളെ കുറിച്ചുള്ള അഭിപ്രായം തേടി. താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച ശ്രദ്ധ തന്റെ പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതായും പറഞ്ഞു. ഒരുമിച്ച് സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും യാത്ര ചെയ്യുന്നതുമൊക്കെ ഇഷ്ടമാണെന്ന് ശ്രദ്ധ വ്യക്തമാക്കി.
വിവാഹബന്ധത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോടും ശ്രദ്ധ തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, തനിക്ക് പറ്റിയ ആളാണോ, ശരിയായ വ്യക്തിയോടൊപ്പമാണോ താനുള്ളത് എന്നതാണ് ശരിയായ ചോദ്യമെന്ന് ശ്രദ്ധ പ്രതികരിച്ചു. വിവാഹത്തിന് രണ്ടുപേര്‍ക്കും താല്‍പര്യം തോന്നുന്നുവെങ്കില്‍ അത് നല്ല കാര്യമാണ്. ഇനി അഥവാ വിവാഹം കഴിക്കാന്‍ രണ്ടുപേര്‍ക്കും താല്‍പര്യമില്ലെങ്കില്‍ അതും നല്ലതുതന്നെ.', ശ്രദ്ധ പറഞ്ഞു.
തിരക്കഥാകൃത്തും സഹസംവിധായകനുമായ രാഹുല്‍ മോഡിയുമായി ശ്രദ്ധ കപൂര്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വന്ന ചില വാര്‍ത്തകള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലായിരുന്നു. രാഹുലിനെ ശ്രദ്ധ സാമൂഹികമാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. ശ്രദ്ധയുടെ കസിനായ സനായ് ഭോസ്‌ലെയും രാഹുലിനെ അണ്‍ഫോളോ ചെയ്തതോടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടു. ശ്രദ്ധയോ രാഹുലോ വിഷയത്തില്‍ പ്രതികരിച്ചതുമില്ല.
ചില വിശേഷാവസരങ്ങളില്‍ ശ്രദ്ധയും രാഹുലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വര്‍ഷമാദ്യം ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹം പരന്നത്. ജൂണ്‍ മാസത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ശ്രദ്ധ തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Shraddha Kapoor confirms she is in a relationship
Published: 13 Oct 2024, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented