ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ സഹോദരിയാണ് ശമിത ഷെട്ടി. നടിയും ഇന്റീരിയര്‍ ഡിസൈനറുമായ ശമിത ബിഗ് ബോസ് ഒടിടിയുടെ സെറ്റില്‍ വെച്ചാണ് രാകേഷ് ബാപതുമായി കണ്ടുമുട്ടുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 

To advertise here,

യോഗ്യനായ വരനെ കണ്ടെത്താനായി ഡേറ്റിങ് ആപ്പില്‍ അംഗമാകാനായി സഹോദരിയെ ഉപദേശിച്ചിരിക്കുകയാണ് ഇപ്പോള്‍ ശില്‍പ്പാ ഷെട്ടി. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ 3-ലാണ് ശില്‍പ്പാ ഷെട്ടി ശമിതയോട് തമാശരൂപത്തില്‍ ഇങ്ങനെ പറഞ്ഞത്. തന്റെ സഹോദരിക്കായി താന്‍ അവിവാഹിതരായ അടിപൊളി ചെക്കന്മാരെ തിരയാറുണ്ടെന്നും ശില്‍പ്പാ ഷെട്ടി വെളിപ്പെടുത്തി. ശമിത വിവാഹിതയായി കാണുകയെന്നത് തന്റെ സ്വപ്‌നമാണെന്നും താരം പറഞ്ഞു. 

കുഞ്ഞനുജത്തിക്ക് ചെക്കനെ കണ്ടെത്താന്‍ വലിയ പരിശ്രമമാണ് ശില്‍പ്പ നടത്തുന്നത്. ഡേറ്റിങ് ആപ്പില്‍ കാണുന്ന ചെക്കന്മാരോട് വിവാഹിതരാണോ എന്ന് ചോദിക്കും. ശമിതയ്ക്ക് ഏറ്റവും അനുയോജ്യനായ ആളെ തന്നെ വേണമെന്നതിനാലാണ് ഇത് ചോദിക്കുന്നതെന്ന് ശില്‍പ്പ തമാശയായി പറഞ്ഞു. ആകര്‍ഷകമായി സംസാരിക്കുന്ന പുരുഷന്മാരാണ് അടിപൊളി എന്നും ശില്‍പ്പ കൂട്ടിച്ചേര്‍ത്തു. 

ഇന്നത്തെ കാലത്ത് യഥാര്‍ഥ സ്‌നേഹം കണ്ടെത്തുക പ്രയാസമാണെന്ന് ശമിതയും പറഞ്ഞു. തന്റെ കാര്യത്തില്‍ സിംഗിളായിരിക്കുകയാണ് മികച്ച തീരുമാനം. പിന്നീട് ശില്‍പ്പ ഡേറ്റിങ് ആപ്പ് പരീക്ഷിക്കാന്‍ പറഞ്ഞുവെന്നും ശമിത പറഞ്ഞു.